ശബരിമലയിലെ സ്ത്രീപ്രവേശം സര്‍വകക്ഷിയോഗത്തിനും അഭിപ്രായ വോട്ടെടുപ്പിനും സര്‍ക്കാര്‍ തയാര്‍ –മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് അഭിപ്രായ രൂപവത്കരണത്തിനായി സര്‍വകക്ഷിയോഗം വിളിക്കാനും അഭിപ്രായ വോട്ടെടുപ്പ് നടത്താനും സര്‍ക്കാര്‍  തയാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മാത്രം സ്ത്രീപ്രവേശം സാധ്യമാക്കാന്‍ കഴിയില്ല. അഭിപ്രായസമന്വയം ഇക്കാര്യത്തിലുണ്ടാകണം. ഭക്തരുടെ വികാരം മുറിപ്പെടുത്തുന്ന യാതൊരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തന അവലോകന യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി. വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പുന$പരിശോധിക്കും. നിരക്കുവര്‍ധന നടപ്പാക്കാന്‍ മൂന്നുമാസം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും ഈമാസം മുതലാണ് തുടങ്ങിയത്. വഴിപാട് നടത്തിപ്പിന്‍െറ ചെലവ് കുത്തനേ ഉയര്‍ന്ന സാഹചര്യത്തിലാണ് നിരക്കുകൂട്ടാന്‍ തീരുമാനിച്ചത്. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ പുന$പരിശോധിക്കാന്‍ സര്‍ക്കാര്‍  തയാറാണ്.

ദേവസ്വം ബോര്‍ഡിലെ ഓഫിസ് ജീവനക്കാരുടെ (എസ്റ്റാബ്ളിഷ്മെന്‍റ്) നിയമനം പി.എസ്.സിക്ക് വിടും. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡുകളും സമ്മതം അറിയിച്ചിട്ടുണ്ട്. സംവരണം ഉറപ്പാക്കാനും ഹിന്ദുക്കള്‍ക്ക് നിയമനം നല്‍കാനും ഇതില്‍ വ്യവസ്ഥകളുണ്ട്. നിലവിലുള്ള ചില നിയമങ്ങള്‍ ഭേദഗതി ചെയ്താലേ പി.എസ്.സിക്ക് വിടുന്ന നടപടി പൂര്‍ത്തിയാക്കാനാകൂ. ദേവസ്വം ബോര്‍ഡുകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം വിളിക്കും. ശബരിമലയിലെ യാത്ര, റോഡ്, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാന്‍ ആറിനും ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളുമായുള്ള ചര്‍ച്ച ഒമ്പതിനും നടക്കും. കൊച്ചി  ദേവസ്വം ബോര്‍ഡ് സംബന്ധിച്ച ചര്‍ച്ച 19ന് നിശ്ചയിച്ചിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിനായും പത്മനാഭസ്വാമി ക്ഷേത്രത്തിനായും പിന്നീട് യോഗം വിളിക്കും.

മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ചെങ്കിലും അതിന്‍െറ ചട്ടങ്ങളൊന്നും ആയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാര്‍ക്ക് ശമ്പളംപോലും നല്‍കുന്നില്ല. 68 കോടി കുടിശ്ശിക സര്‍ക്കാര്‍ നല്‍കാനുള്ളതില്‍ 19 കോടി കഴിഞ്ഞ ദിവസം നല്‍കി. ഗുരുവായൂരില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കും.കോടതി ഇടപെടലുകളും നിയന്ത്രണങ്ങളും ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെപോലും ബാധിക്കുന്നെന്നും യോഗം വിലയിരുത്തി. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കും. നിലയ്ക്കലില്‍ ടോള്‍ ഏര്‍പ്പെടുത്തിയതായുള്ള ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.