യാത്രക്കാരുടെ തിരക്ക്: നാല് റൂട്ടുകളില്‍ സ്പെഷല്‍ ട്രെയിനുകള്‍


തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുനെല്‍വേലി-ഗാന്ധിധാം, കൊച്ചുവേളി-നിസാമുദ്ദീന്‍, കൊച്ചുവേളി-ഇന്ദോര്‍, കൊച്ചുവേളി -ഹൈദരാബാദ് റൂട്ടുകളില്‍ സ്പെഷല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഈ മാസം 13, 20, 27 തീയതികളില്‍ (തിങ്കളാഴ്ചകളില്‍ ) ഉച്ചക്ക് രണ്ടിന് ഗാന്ധിധാമില്‍നിന്ന് പുറപ്പെടുന്ന സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (നമ്പര്‍ 09458) മൂന്നാം ദിവസം രാവിലെ 11.45ന് തിരുനെല്‍വേലിയില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ 16, 23, 30 തീയതികളില്‍ (വ്യാഴാഴ്ചകളില്‍) തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെടുന്ന സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (09457) മൂന്നാംദിവസം പുലര്‍ച്ചെ 6.55ന് ഗാന്ധിധാമില്‍ എത്തിച്ചേരും. 10 എ.സി ത്രീ ടിയര്‍, നാല് സ്ളീപ്പര്‍ ക്ളാസ്, രണ്ട് സെക്കന്‍ഡ് ക്ളാസ്, രണ്ട് ലഗേജ് -കം ബ്രേക്ക് വാന്‍ എന്നിവയുണ്ടാകും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.

നിസാമുദ്ദീന്‍-കൊച്ചുവേളി പ്രതിവാര എ.സി സ്പെഷല്‍ ട്രെയിന്‍(04426) ഈ മാസം 11,18,25 തീയതികളില്‍ (ശനിയാഴ്ചകളില്‍) പുലര്‍ച്ചെ 5.55ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 11ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. തിരികെയുള്ള കൊച്ചുവേളി-നിസാമുദ്ദീന്‍ പ്രതിവാര സ്പെഷല്‍ ട്രെയിന്‍ (04425) ആറ്, 13, 20, 27 തീയതികളില്‍ (തിങ്കളാഴ്ചകളില്‍) രാത്രി 11ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് നിസാമുദ്ദീനില്‍ എത്തിച്ചേരും. ഒരു ഫസ്റ്റ് ക്ളാസ് എ.സി, അഞ്ച് എ.സി ടു ടിയര്‍, 11 എ.സി ത്രീ ടിയര്‍ എന്നിവയുണ്ടാകും. കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

ഈ മാസം ഏഴിന് രാത്രി 11.05ന് ഇന്ദോറില്‍നിന്ന് പുറപ്പെടുന്ന ഇന്ദോര്‍-കൊച്ചുവേളി സുവിധാ ട്രെയിന്‍ (09310) ഒമ്പതിന് വൈകീട്ട് 6.30ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. തിരികെയുള്ള ട്രെയില്‍ (09309) ഈ മാസം 10ന് രാവിലെ 11ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 8.15ന് ഇന്ദോറില്‍ എത്തിച്ചേരും. രണ്ട് എ.സി ടു ടിയര്‍, മൂന്ന് എ.സി ത്രീ ടിയര്‍, എട്ട് സ്ളീപ്പര്‍ ക്ളാസ് എന്നിവയുണ്ടാകും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്.

ഹൈദരാബാദ്-കൊച്ചുവേളി സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (07115) ഈ മാസം 11, 18, 25 തീയതികളില്‍ (ശനിയാഴ്ച) രാത്രി ഒമ്പതിന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയില്‍ എത്തും. തിരികെയുള്ള ട്രെയിന്‍ (07116) ഈ മാസം ആറ്, 13, 20,27 തീയതികളില്‍ (തിങ്കളാഴ്ച) രാത്രി 8.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 3.30ന് ഹൈദരാബാദില്‍ എത്തിച്ചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.