വി.എസും ഉമ്മന്‍ ചാണ്ടിയും രാജഗോപാലും മുന്‍നിരയില്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിക്കും വി.എസ്. അച്യുതാനന്ദനും ബി.ജെ.പിയുടെ ഏക അംഗം ഒ. രാജഗോപാലിനും മുന്‍നിരയില്‍ ഇരിപ്പിടം. മന്ത്രിമാരുടെ ഒന്നാമത്തെ വരിയില്‍ എ.കെ. ബാലനുശേഷം വി.എസിന് സീറ്റ് നല്‍കി. കഴിഞ്ഞ പ്രാവശ്യം ഇത് ചീഫ് വിപ്പിന്‍െറ സീറ്റായിരുന്നു.
ഒന്നാംവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി.തോമസ്, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ.ടി.എം. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്‍ എന്നിങ്ങനെയായിരുന്നു സ്ഥാനം. ഇടതുവശത്തെ രണ്ടാംവരിയില്‍ പിണറായിക്ക് പിന്നിലായി മന്ത്രി കെ.കെ. ശൈലജക്ക് സീറ്റ് ലഭിച്ചു. തുടര്‍ന്ന് മന്ത്രിമാരായ ജി. സുധാകരന്‍, ടി.പി. രാമകൃഷ്ണന്‍, തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, മേഴ്സിക്കുട്ടിയമ്മ, പ്രഫ. സി. രവീന്ദ്രനാഥ്, അഡ്വ.കെ. രാജു, ഡോ.കെ.ടി. ജലീല്‍ തുടങ്ങിയവരും.
സ്പീക്കറുടെ ഇടതുവശത്ത് ആദ്യവരിയില്‍ മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, അനൂപ് ജേക്കബ്, ഉമ്മന്‍ ചാണ്ടി എന്നിങ്ങനെയാണ് പുതിയ ഇരിപ്പിടം. ഒ. രാജഗോപാലിന്‍െറ വലത്ത് ഉമ്മന്‍ ചാണ്ടിയും ഇടത്ത് ചവറയില്‍ നിന്നത്തെിയ  വിജയന്‍ പിള്ളയുമാണ്. മുന്‍മന്ത്രി ഗണേഷ് കുമാറിനും ഒന്നാം നിരയില്‍ സീറ്റുണ്ട്.
സഭയില്‍ താമസിച്ചത്തെിയ വിജയന്‍ പിള്ളയെ കോവൂര്‍ കുഞ്ഞുമോനാണ് സീറ്റ് കണ്ടുപിടിക്കാന്‍ സഹായിച്ചത്. സ്വതന്ത്രന്‍  പി.സി. ജോര്‍ജിന്‍െറ സീറ്റ് ഏറ്റവും പിന്നിലാണ്. സീറ്റ് എവിടെയാണെന്നറിയാതെ പലരും കുഴങ്ങി. വി.എസിന് ഒപ്പം സഭയിലത്തെിയത് ഇരവിപുരത്തെ എം. നൗഷാദാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.