കന്‍റോൺമെന്‍റ് ഹൗസിന് വിട; വി.എസ് ഇനി പുതിയ വീട്ടിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ ഒദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസ് വി.എസ്.അച്യുതാനന്ദൻ ഒഴിഞ്ഞു നൽകി. ഇന്ന് രാവിലെ 11.30നാണ് വി.എസ് തമ്പുരാൻമുക്കിലെ 'നമിത' എന്ന ഇരുനില വാടക വീട്ടിലേക്ക് കുടുംബത്തോടൊപ്പം മാറിയത്. ഭാര്യ വസുമതി, മകൻ അരുൺകുമാർ, മകൾ ആശ എന്നിവരാണ് വി.എസിനോടൊപ്പമുണ്ടായിരുന്നത്. അരുൺകുമാറും കുടുംബവും വി.എസിനൊപ്പം പുതിയവീട്ടിൽ താമസിക്കും. നിയുക്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുവേണ്ടിയാണ് വി.എസ് വീട് ഒഴിഞ്ഞത്.

കഴിഞ്ഞ പതിനഞ്ച് വർഷമായി കന്‍റോൺമെന്‍റ് ഹൗസിലും ക്ലിഫ് ഹൗസിലുമായി മാറിമാറി കഴിയുകയായിരുന്നു വി.എസും കുടുംബവും. മകൻ വി.എ. അരുൺ കുമാറുമൊത്ത് കഴിഞ്ഞ ദിവസം വി.എസ് പുതിയവീട്ടിലെ സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഇല്ലാത്തതിനാൽ സ്വന്തം കൈയിൽ നിന്നുമാണ് വി.എസ് വാടക നൽകുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.