കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ കെ.എ. റഊഫിന്‍െറ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലെടുത്ത കേസ് അവസാനിപ്പിക്കും മുമ്പ് തന്‍െറ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജി വാദം കേള്‍ക്കാന്‍ കോടതി സെപ്റ്റംബര്‍ 24ലേക്ക് മാറ്റി. ഹരജിയും അതോടൊപ്പമുള്ള കാര്യങ്ങളും കീഴ്കോടതിയില്‍തന്നെ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതിയുടെ ഒടുവിലത്തെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2012 ജൂലൈയില്‍ വി.എസ് പ്രതിപക്ഷ നേതാവായിരിക്കേ നല്‍കിയ ഹരജിയില്‍ തീരുമാനമെടുക്കുന്നത്, കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്‍െറ പകര്‍പ്പ് വി.എസിന്‍െറ അഭിഭാഷകന്‍ അഡ്വ. എന്‍. ഭാസ്കരന്‍ നായര്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഷാബിര്‍ ഇബ്രാഹിം വാദം കേള്‍ക്കാനായി മാറ്റിയത്.
പ്രോസിക്യൂഷനുവേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ശ്രീജ ഹാജരായി. വി.എസിന്‍െറ വാദം ശക്തമായി എതിര്‍ക്കുന്ന പ്രോസിക്യൂഷന്‍ അദ്ദേഹം സംഭവത്തില്‍ കക്ഷിയല്ലാത്തതിനാല്‍ കോടതിയെ സമീപിക്കാനുള്ള അവകാശമില്ളെന്ന വാദമാണ് ഉയര്‍ത്തുന്നത്. റഊഫിന്‍െറ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത് തന്‍െറ ഭരണകാലത്തായതിനാല്‍ തനിക്ക് കക്ഷിചേരാമെന്നാണ് വി.എസിന്‍െറ വാദം. 2011 ജനുവരി 28ന് റഊഫ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് 30ന് ടൗണ്‍ പൊലീസ് സ്വമേധയാ എടുത്ത കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.