വാക്സിനേഷന്‍ മൂലമുണ്ടായ ശിശുമരണം പുനരന്വേഷിക്കാന്‍ ഉത്തരവ്

ചാലക്കുടി: പെന്‍റാവാലന്‍റ് വാക്സിനേഷന്‍ മൂലം ഉണ്ടായ ശിശുമരണം പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ചാലക്കുടി കനാല്‍ പുറമ്പോക്കില്‍ താമസിച്ചിരുന്ന വടക്കേടത്തില്‍ അനിലിന്‍െറ ഭാര്യ ലിജിയുടെ (29) 47 ദിവസം പ്രായമുള്ള കുഞ്ഞ് 2012 ഡിസംബര്‍ 30ന് പെന്‍റാവാലന്‍റ്  വാക്സിനേഷന്‍ മൂലം മരിക്കാനിടയായ സംഭവം അന്വേഷിക്കാനാണ് ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ്. സൂരജ് ഉത്തരവിട്ടത്.
ചാലക്കുടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെയാണ് കുറ്റപത്രം ഫയല്‍ ചെയ്തത് എന്ന് കോടതിക്ക് ബോധ്യമായതിനാലാണ്  കേസ് പുനരന്വേഷണം കോടതി ഉത്തരവിട്ടത്.
കേസില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ അടക്കം 15 ഡോക്ടര്‍മാര്‍ പ്രതികളാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെന്‍റാവാലന്‍റ് വാക്സിനേഷന്‍ മൂലം കുഞ്ഞ് മരിക്കാന്‍ ഇടയായി എന്ന സംഗതി തള്ളിക്കളയാനാവില്ളെന്ന് രേഖപ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ കൂടിയാണ് കോടതി പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. വി.സി.വല്‍സന്‍ ഹാജരായി.
സംസ്ഥാനത്ത് പ്രതിരോധ വാക്സിനായ പെന്‍റാവാലന്‍റ് വാക്സിന്‍ കുത്തിവെപ്പ് നടത്തിയതില്‍ 14 നവജാതശിശുക്കള്‍ മരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
കേന്ദ്ര സര്‍ക്കാറിന്‍െറ പൊതുപ്രതിരോധ മരുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പെന്‍റാവാലന്‍റ് 2011 മുതലാണ് കേരളത്തില്‍ വാക്സിനേഷന്‍െറ പൈലറ്റ് പ്രോജക്ടായി നല്‍കിത്തുടങ്ങിയത്. വിദേശരാജ്യങ്ങളില്‍ പലയിടത്തും നിരോധിച്ച ഈ വാക്സിന്‍ പൈലറ്റ് പ്രോജക്ടായി നല്‍കിയെന്നത് മരുന്ന് പരീക്ഷണം തന്നെയാണെന്ന് ആരോപണം സൃഷ്ടിച്ചിരുന്നു.
ആദിവാസികളെപ്പോലെ സമൂഹത്തിലെ താഴത്തെട്ടിലുള്ളവരുടെ കുഞ്ഞുങ്ങളാണ് ഈ കുത്തിവെപ്പിനത്തെുടര്‍ന്ന് മരണമടയുന്നത്. കോര്‍പറേറ്റ് കുത്തക മരുന്നുകമ്പനികളുടെ വന്‍സ്വാധീനം മൂലം ഇത് മൂടിവെക്കപ്പെടുകയാണ്. ചാലക്കുടി പള്ളിക്കു സമീപം കനാല്‍പുറമ്പോക്കില്‍ താമസിക്കുന്ന അനിലിന്‍െറയും ലിജിയുടെയും മകനായ അജേഷിന് കുത്തിവെപ്പെടുക്കുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.
വാക്സിനെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം 47 ദിവസം പ്രായമായ കുഞ്ഞ് ശരീരം കരുവാളിച്ച് അനക്കമില്ലാതാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.