കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടെന്ന് സര്‍ക്കാര്‍

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിട്ടുവെന്ന് സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍െറ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചതായി ആഭ്യന്തര സെക്രട്ടറി കമീഷന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ജൂണ്‍ 10ന് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായും തൃശൂരില്‍ നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ ആഭ്യന്തര സെക്രട്ടറിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടത്തൊനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ളെന്ന് ഡി.ജി.പിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണിയുടെ ശരീരത്തില്‍ കണ്ടത്തെിയ മെഥനോളിന്‍െറ അംശം മരണ കാരണമാണോ എന്ന കാര്യം വിദഗ്ധ വിശകലനത്തിലൂടെ മാത്രമേ കണ്ടത്തൊനാകൂ എന്നും ഡി.ജി.പി അറിയിച്ചിട്ടുണ്ട്.
മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് മനുഷ്യകാവകാശ കമീഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസ് അയച്ചത്. സിറ്റിങില്‍ ആര്‍.എല്‍.വി രാമകൃഷ്ണനും ചാലക്കുടി ഡിവൈ.എസ്.പിയും ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.