ഹെൽമെറ്റില്ലെങ്കിലും പെട്രോൾ ലഭിക്കും; കമീഷണർ ഉത്തരവ് തിരുത്തി

തിരുവന്തപുരം: ഹെല്‍മെറ്റില്ലെങ്കില്‍ പമ്പുകളിൽ നിന്ന് പെട്രോള്‍ ലഭിക്കില്ലെന്ന ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ തിരുത്തി. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഇനി പെട്രോള്‍ ലഭിക്കും. മുന്‍ ഉത്തരവ് കര്‍ശനമാക്കില്ലെന്നും ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ചു.

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഹെൽമെറ്റില്ലെങ്കിൽ പെട്രോൾ ലഭിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിൻ ജെ.തച്ചങ്കരി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഓഗസ്ത് 1 മുതല്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ തീരുമാനം നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.  

ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ആഗസ്റ്റ് ഒന്നുമുതല്‍ പരിശോധനയും ബോധവൽക്കരണവും നടത്താനാണ് ഗതാഗത കമ്മീഷണര്‍ തിരുത്തിയ ഉത്തരവില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ഉപദേശവും ലഘുലേഖകളുടെ വിതരണവുമാണ് ഉണ്ടാവുക. എന്നാല്‍, തുടര്‍ച്ചയായി ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.