????????? ?????? ??????????? ?????? ?????????????? ????????

ചേര്‍ത്തല കടപ്പുറത്ത് വിമാന അവശിഷ്ടം

ചേര്‍ത്തല/മാരാരിക്കുളം: ചേര്‍ത്തല ചത്തെി കടപ്പുറത്ത് വിമാനത്തിന്‍െറ അവശിഷ്ടം കണ്ടത്തെി. കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ വലയിലാണ്  രണ്ടരമീറ്റര്‍ നീളം വരുന്ന അവശിഷ്ടം കുടുങ്ങിയത്. പുറമെ ഇന്ത്യന്‍ ലിപിയിലുള്ള അക്ഷരങ്ങള്‍കൊണ്ട് അവ്യക്തമായി എന്തോ എഴുതിയിട്ടുണ്ട്. ഉള്‍ഭാഗത്ത് ഇസ്രായേല്‍ ഭാഷയില്‍ വിവരങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ട് ഇത് ഇസ്രായേല്‍ വിമാനത്തിന്‍െറ അവശിഷ്ടമാണെന്ന് സംശയിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ അറിയിച്ചത് പ്രകാരം ചേര്‍ത്തല ഡിവൈ.എസ്.പി എം. രമേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി അവശിഷ്ടം ശേഖരിച്ച് അര്‍ത്തുങ്കല്‍ സ്റ്റേഷനിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകുന്നേരമാണ് ഇത് കടപ്പുറത്ത് കണ്ടത്തെിയത്. ചത്തെിയില്‍ ചാകരയുള്ള സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് രാവിലെ ലഭിച്ച വിമാന അവശിഷ്ടങ്ങള്‍ തീരത്ത് ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരമാണ് പൊലീസ് ഇത് കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍നിന്ന് ഇന്ത്യന്‍ നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച എത്തി പരിശോധന നടത്തും. പൊലീസ് പരിശോനയിലാണ് ഇസ്രായേല്‍ എയര്‍ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് , ഐ.എ.ഐ മിലാറ്റ് ഡിവിഷന്‍, മിലിറ്ററി എയര്‍ ക്രാഫ്റ്റ് എന്നിങ്ങനെ രേഖപ്പെടുത്തിയതായി തെളിഞ്ഞത്. ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വിമാനത്തിന്‍െറ അവശ്ടമാണോയെന്ന് നേവിയുടെ വിദഗ്ധ പരിശോധനയിലെ വ്യക്തമാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.