ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചാക്രമിക്കാന്‍ അവകാശമുണ്ട്​: കോടിയേരി

കൊച്ചി: പയ്യന്നൂരില്‍ നടത്തിയ  വിവാദപ്രസംഗത്തെ  ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസംഗത്തില്‍ ആരെയും ആക്രമിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. ഒരാള്‍ക്കെതിരെ അക്രമമുണ്ടായാല്‍ അത് പ്രതിരോധിക്കാനുള്ള അവകാശം ഭരണ ഘടനാ വകുപ്പിലുണ്ട്. ചില പ്രദേശങ്ങളില്‍ ആര്‍.എസ്.എസ് സംഘടിത ആക്രമണങ്ങള്‍ നടത്തിവരുന്നുണ്ട്. ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചാക്രമിക്കാന്‍ അവകാശമുണ്ടെന്നാണ് പറഞ്ഞത്. പ്രസംഗത്തിന്‍റെ പേരില്‍ ഏത് നിയമനടപടിക്കും തയാറാണ്. അതിന്‍റെ പേരില്‍ ജയിലില്‍ പോകാനും താന്‍ തയാറാണ്. നിയമനടപടികളുമായി പൂര്‍ണമായും സഹകരിക്കുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രസംഗത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെയെങ്കില്‍ പയ്യന്നൂരിലോ മറ്റു പ്രദേശങ്ങളിലോ ഇതുവരെ അക്രമങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കാന്‍ തീരുമാനിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ്. ആര് എന്തുപദേശിച്ചാലും എല്‍.ഡി.എഫ് നിയമമനുസരിച്ചേ പ്രവര്‍ത്തിക്കൂ. നിയമോപദേശക പദവി അവര്‍ക്ക് നല്‍കിയത് ആദരവിന് വേണ്ടിയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറും സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചിരുന്നു. വി.എസ് അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ചില വകുപ്പുകളില്‍ ഉദേഷ്ടാവിനെ നിയമിച്ചിരുന്നതായും കോടിയേരി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.