കല്ലട പദ്ധതി അഴിമതി: മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയറും കരാറുകാരനും അടക്കം അഞ്ചുപേര്‍ക്ക് തടവ്

തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതി അഴിമതി കേസില്‍ നാലു എന്‍ജിനീയമാരും ഒരു കരാറുകാരുമടക്കം അഞ്ചുപേരെ അഞ്ചു വര്‍ഷം തടവിന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ.ബദറുദ്ദീന്‍ ശിക്ഷിച്ചു. ഇതിനുപുറമേ രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
1992-93 കാലയളവില്‍ കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാല്‍ നിര്‍മാണത്തിനിടെ ചെയ്യാത്ത ജോല്ലിക്ക് അനുബന്ധ കരാറുണ്ടാക്കി 2.19 ലക്ഷം രൂപ തിരിമറി നടത്തിയതായി കോടതി കണ്ടത്തെി.
 മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയറായ വി. ഗണേശന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ വിശ്വനാഥന്‍ ആചാരി, കെ. രാജഗോപാല്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ വി.ജെ. ഡാനിയേല്‍ കരാറുകാരനായ കെ. എന്‍. മോഹനന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ നല്‍കി പ്രതികളെ ജാമ്യത്തില്‍ വിടണമെന്ന പ്രതിഭാഗം ആവശ്യം തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളെ പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിജിലന്‍സിന് വേണ്ടി നിയമോപദേഷ്ടാവ് സി.സി. അഗസ്റ്റിന്‍ ഹാജരായി. 1992ലാണ് 714 കോടി രൂപ ചെലവഴിച്ച് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയിലൊന്നായ കല്ലട പദ്ധതി പൂര്‍ത്തിയാക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.