മൂന്നാര്‍: വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന സുന്ദരിപ്പക്ഷി മൂന്നാറിലും എത്തി. പച്ചപ്പുനിറഞ്ഞ മൂന്നാറിന് ചാരുതപകരുന്നതാണ് സില്‍വര്‍ ഐ ബേര്‍ഡ് എന്ന ഈ പക്ഷി. സില്‍വര്‍ ഐ എന്നു പേരായ കുഞ്ഞുക്കിളി ഒറ്റ നോട്ടത്തില്‍തന്നെ ഏവരെയും ആകര്‍ഷിക്കും. ആസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ കാറ്റുവീശുന്നതും തണുപ്പുനിറഞ്ഞ പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതല്‍ കണ്ടത്തൊനാവുന്നത്.
11 മുതല്‍ 13വരെ സെ.മീ. നീളവും 10 ഗ്രാം ഭാരവും മാത്രമാണ് ഇവക്കുള്ളത്. കറുത്ത കണ്ണിന് ചുറ്റുമുള്ള രോമാവൃതമായ വെള്ളി നിറമാണ് സില്‍വര്‍ ഐ എന്ന് പേരു വരാന്‍ കാരണം. കൊച്ചുപ്രാണികളെ ഇരയാക്കുന്ന ഇവ തെക്കു പടിഞ്ഞാറന്‍ പസഫിക്കിലെ തണുപ്പുനിറഞ്ഞ ദ്വീപസമൂഹങ്ങളിലും വ്യാപകമായി കാണപ്പെടുന്നുണ്ട്.
പൂക്കളിനുള്ളിലെ തേന്‍ ഇഷ്ടമുള്ള ഇക്കൂട്ടര്‍ക്ക് പൂക്കള്‍ നിറഞ്ഞ ഉദ്യാനങ്ങള്‍ പ്രിയപ്പെട്ട സ്ഥലമാണ്. ന്യൂസിലന്‍ഡില്‍ 1832 ലാണ് ഇവയെ ആദ്യമായി കണ്ടത്തെിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. സോസ്റ്ററോപ്സ് ലാറ്ററാലിസ് എന്നാണ് (zosterops lateralis) ഇവയുടെ ശാസ്ത്രീയ നാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.