നഗ്നചിത്രങ്ങള്‍ എടുത്തശേഷം ബ്ളാക്ക് മെയില്‍ തട്ടിപ്പ്: മുഖ്യപ്രതിയായ യുവതിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങള്‍ എടുത്തശേഷം ബ്ളാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യപ്രതിയായ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കൊല്ലം വാളത്തുംഗല്‍ മണ്‍കുഴി കിഴക്കതില്‍ അഞ്ജലി എന്ന പ്രിയ (26), തിരുവനന്തപുരം ആനയറ പുളുക്കല്‍ ലെയ്നില്‍ അനു (26), ശ്രീകാര്യം ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു (19), ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍സില്‍ ഷീബ(30), കുമാരപുരം തോപ്പില്‍ നഗറില്‍ ദീപ (30) എന്നിവരാണ് മെഡിക്കല്‍ കോളജ് പൊലീസിന്‍െറ പിടിയിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടക വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി വിവസ്ത്രനാക്കി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ എടുത്തശേഷം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. മെഡിക്കല്‍ കോളജ് കുമാരപുരത്തിന് സമീപം വാടകക്ക് എടുത്ത വീട് കേന്ദ്രീകരിച്ച് സമാന സ്വഭാവത്തിലെ നിരവധി ബ്ളാക്ക് മെയില്‍ സംഭവങ്ങള്‍ പ്രതികള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ ഉദ്യോഗസ്ഥനെ കൊല്ലത്തു വെച്ച് മായയെന്ന സ്ത്രീ പരിചയപ്പെടുകയും ഇദ്ദേഹത്തെ ഇവര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും കുമാരപുരത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. യുവതിയുടെ ക്ഷണം സ്വീകരിച്ച് ഉദ്യോഗസ്ഥന്‍ കുമാരപുരത്തെ വാടക വീട്ടില്‍ എത്തി. വീട്ടില്‍ ഇദ്ദേഹത്തെ ഷീബയും അനുവും കാത്തിരിപ്പുണ്ടായിരുന്നു.

ഇദ്ദേഹം വീട്ടില്‍ എത്തിയതോടെ പുറമേ നിന്നുവന്ന മൂന്നുയുവാക്കള്‍ ബലം പ്രയോഗിച്ച് വീട്ടിനുള്ളിലേക്ക് തള്ളിക്കയറ്റുകയും വിവസ്ത്രനാക്കുകയും ചെയ്തു. തുടര്‍ന്നു യുവതികള്‍ക്കൊപ്പം നിര്‍ത്തി ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. സംഘം മൊബൈലില്‍ പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ ഫേസ് ബുക്, വാട്സ്ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നും അല്ളെങ്കില്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 1000 രൂപയും സ്വര്‍ണമാലയും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയുമായിരുന്നു. ഇതിനുപുറമേ അഞ്ചുലക്ഷം രൂപകൂടി ആവശ്യപ്പെടുകയും ചെയ്തു. പണം ഓഫിസിലുണ്ടെന്നും അവിടെ വന്നാല്‍ കാശ് തരാമെന്നും ധരിപ്പിച്ച് സംഘത്തിലെ അനു, സാനു എന്നിവരെ കൂട്ടി ഓഫിസിലേക്ക് വരുകയായിരുന്നു. ഓഫിസിലത്തെിയ ഉദ്യോഗസ്ഥന്‍ ഇവരെ സന്ദര്‍ശക സ്ഥലത്ത് ഇരുത്തിയ ശേഷം സഹപ്രവര്‍ത്തകരോട് വിവരം പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരുമായി കുമാരപുരത്തെ വീട്ടിലത്തെിയ പൊലീസ് സംഘം ഷീബ, ദീപ എന്നിവരെയും അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാന കണ്ണിയായ അഞ്ജലി എന്ന പ്രിയയെ ഞായറാഴ്ച പൊലീസ് കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തു. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നാണ് സൂചന. തലസ്ഥാനത്ത് ഇത്തരത്തില്‍ എട്ടോളം തട്ടിപ്പുകള്‍ സംഘം നടത്തിയതായും പൊലീസ് കണ്ടത്തെിയിട്ടുണ്ട്.
ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന അന്വേഷണങ്ങളിലും അറസ്റ്റുകള്‍ക്കും കഴക്കൂട്ടം സൈബര്‍ സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍ അനില്‍കുമാര്‍ നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.