??????? ?????????? ????? ?????. ????????????? ??????

പ്രതീക്ഷ കൈവിടാതെ വിമലിന്‍െറ ഭാര്യ രേഷ്മ

കക്കോടി (കോഴിക്കോട്): വിവാഹ മുഹൂര്‍ത്തത്തിന്‍െറ ഫോട്ടോ കൈയിലെടുത്തുപിടിച്ച് പ്രിയതമന്‍െറ തിരിച്ചുവരവിനായി ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ് വിമാനയാത്രക്കിടെ കാണാതായ സൈനികന്‍ വിമലിന്‍െറ ഭാര്യ രേഷ്മ. വെള്ളിയാഴ്ച ചെന്നൈയില്‍നിന്ന് വിമാനം കയറുന്നതിന്‍െറ നിമിഷങ്ങള്‍ക്ക് മുമ്പ് വിമല്‍ ഭാര്യയെ വിളിച്ചിരുന്നു. മൂന്നു മണിക്കൂറിനകം പോര്‍ട്ട്ബ്ളയറിലത്തെി വിളിക്കാമെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്‍െറ ഫോണ്‍ നമ്പറിലേക്ക് ഇടക്കിടെ അവള്‍ അറിയാതെ വിളിച്ചുപോകുന്നുണ്ട്. പോര്‍ട്ട്ബ്ളയറിലെ ‘വിമലേട്ടന്‍െറ’ സുഹൃത്തുക്കളെ വിളിച്ച് ചോദിക്കുന്നുമുണ്ട്.

എട്ടു ദിവസത്തെ ലീവ് കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇന്ത്യന്‍ ആര്‍മിയിലെ നായിക് ആയ കോട്ടൂപ്പാടം ചെറിയാറമ്പത്ത് പരേതനായ വാസുനായരുടെ മകന്‍ വിമല്‍ (30) വീട്ടില്‍നിന്ന് പോയത്. രണ്ടു വര്‍ഷത്തെ മെക്കാനിക്കല്‍ എന്‍ജി. ഡിപ്ളോമ പൂര്‍ത്തിയാക്കിയ വിമല്‍ ജൂണ്‍ 20നാണ് ആദ്യമായി പ്രമോഷനോടെ എന്‍ജിനീയറിങ് ജോലിയില്‍ പ്രവേശിച്ചത്. 11 വര്‍ഷമായി ശിപായി ജോലി ചെയ്ത വിമല്‍ കഠിനപ്രയത്നത്തിലൂടെ ഓള്‍ ഇന്ത്യ മിലിറ്ററി എന്‍ജിനീയറിങ് എന്‍ട്രന്‍സ് നേടി മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമ നേടുകയായിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യാര്‍ഥമാണ് താല്‍ക്കാലിക ഡ്യൂട്ടിയില്‍ ചെന്നൈയില്‍ വന്നത്. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നാലഞ്ചു ദിവസത്തെ താമസമുണ്ടെന്നറിഞ്ഞപ്പോള്‍ വീട്ടിലത്തെി ഭാര്യയെയും കുടുംബാംഗങ്ങളെയും കണ്ട് തിരിച്ചുപോവുകയായിരുന്നു.

ജോലിയില്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള തുടക്കത്തിനിടെയാണ് വിമലിന്‍െറ തിരോധാനം. ഒരു പട്ടാളക്കാരനുവേണ്ട എല്ലാ യോഗ്യതകളും വിമലില്‍ പ്രതിഫലിച്ചിരുന്നതായി രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സിന്‍െറ അഡ്മിനിസ്ട്രേഷന് നേതൃത്വം നല്‍കിയ ഓണററി ക്യാപ്റ്റന്‍ ബാലുശ്ശേരി സ്വദേശി കെ. പ്രേമനാഥന്‍ പറഞ്ഞു. വിമല്‍ എന്ന പേരിലല്ല കുഞ്ഞുണ്ണി എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെട്ടത്. ലീവിന് വന്നാല്‍ പരിചയക്കാരെ ഒരിക്കലെങ്കിലും കാണാതെ കുഞ്ഞുണ്ണി മടങ്ങിപ്പോവില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഈയൊരു വിശ്വാസത്തിന്‍െറയും ആത്മബന്ധത്തിന്‍െറയും വേദനയാണ് വിമലിനെ കാണാതായ വാര്‍ത്ത കേട്ടതോടെ നാട്ടുകാര്‍ അനുഭവിക്കുന്നത്. കോട്ടൂപാടത്തെ മിക്ക വീടുകളിലും രണ്ടുദിവസമായി ടി.വി ഓഫ് ചെയ്യുന്നില്ല. യുവാക്കളെല്ലാം തങ്ങളുടെ ഫോണില്‍ പരതുന്നത് വിമാനം കാണാതായ വാര്‍ത്തയെക്കുറിച്ചും തങ്ങളുടെ സ്നേഹിതനായ വിമലിനെക്കുറിച്ചുമാണ്.

പോര്‍ട്ട്ബ്ളയറിലെ സുഹൃത്തിന് മഞ്ഞപ്പിത്തം വന്നതിനാല്‍ ലീവിന് പോവേണ്ടതിനാലാണ് വിമലിന് തിടുക്കപ്പെട്ട് പോവേണ്ടിവന്നത്. വിവാഹത്തിന് തൊട്ടുമുമ്പത്തെ മാസത്തിലായിരുന്നു കോഴ്സിനായി പുണെയിലേക്ക് പോയത്.രണ്ടുവര്‍ഷത്തെ പരിശീലനക്കാലത്ത് ഭാര്യ രേഷ്മയും പുണെയിലായിരുന്നു. ഏപ്രിലില്‍ ലീവിന് നാട്ടിലത്തെിയ വിമല്‍ ജൂണ്‍ 20ന് പുതിയ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന പരേതനായ വാസുനായരാണ് പിതാവ്. മാതാവ് പത്മജ. പ്രമുഖ ഫുട്ബാളര്‍ വിപിന്‍ സഹോദരനാണ്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.