വിമാനാപകടം: മലയാളികളെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യും -എ.കെ ശശീന്ദ്രൻ

കോഴിക്കോട്: കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന മലയാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ കാണാതായ കക്കോടി സ്വദേശി വിമലിന്‍റെയും കാക്കൂര്‍ സ്വദേശി സജീവ് കുമാറിന്‍റെയും ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ചെന്നൈ‍യിൽ നിന്ന് പോർട്ട് ബ്ലയറിലേക്ക് പോയ വ്യോമസേനയുടെ എ.എൻ 32 വിമാനമാണ് ബംഗാൾ ഉൾക്കടലിൽവെച്ച് കാണാതായത്. കരസേനയുടെ മിലിട്ടറി എൻജിനീ‍യറിങ് വിഭാഗത്തിൽ ലാൻസ് നായികാണ് വിമൽ.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.