മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തൽ; സർക്കാർ നിലപാട്​ മാറ്റുന്നു

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ പരസ്യപ്പെടുത്തുമെന്ന്​ പിണറായി സർക്കാർ. 48 മണിക്കൂറിനുള്ളിൽ തീരുമാനം സർക്കാർ ​വെബ​്​സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും തീരുമാനങ്ങളുടെ പകർപ്പ്​ ​െപാതുഭരണ വകുപ്പിന്​ നൽകുകയും ചെയ്യും. ഇക്കാര്യം വ്യക്​തമാക്കിക്കൊണ്ടുള്ള ചീഫ്​ സെക്രട്ടറിയുടെ ഉത്തരവ്​ പുറത്തിറങ്ങി. എന്നാൽ, യു.ഡി.എഫ്​ സർക്കാറി​െൻറ അവസാന കാലത്തെ മന്ത്രിസഭാ ​തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരെ അപ്പീൽ പോകുന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിനാൽ ഇതുസംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്​.

നേരത്തെ മന്ത്രിസഭാ തീരുമാനം സംബന്ധിച്ച വിവരങ്ങള്‍ 10 ദിവസത്തിനകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കണമെന്ന്​ മുഖ്യവിവരാവകാശ കമീഷണര്‍ വില്‍സന്‍ എം. പോള്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ സര്‍ക്കാറി​െൻറ അവസാന മൂന്ന് മാസത്തെ മന്ത്രിസഭാ യോഗങ്ങളുടെ വിശദാംശം ആവശ്യപ്പെട്ട് അഡ്വ. ഡി.ബി. ബിനുവി​െൻറ അപേക്ഷയിലായിരുന്നു വിവരാവകാശ കമീഷണറുടെ ഉത്തരവ്​. എന്നാല്‍ വിവരാവകാശ പരിധിയില്‍ വരാത്തതിനാല്‍ മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരങ്ങൾ നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.