കേരളത്തിന് തീരാകളങ്കമെന്ന് സുധീരന്‍

തിരുവനന്തപുരം: വയനാട്ടിലെ വെള്ളമുണ്ടയില്‍ ആദിവാസി കോളനിയില്‍ ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍നിര്‍ത്തി യുവതികളെ പീഡിപ്പിച്ച സംഭവം കേരളത്തിന് തീരാകളങ്കമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് കുറ്റവാളികളെ എത്രയും വേഗത്തില്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് കര്‍ശനമായ ശിക്ഷ നല്‍കണം. സമയോചിതമായി നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെമേല്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഈ വിഷയം ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.