ന്യൂഡല്‍ഹി: യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇക്കാര്യമാവശ്യപ്പെട്ട് ജോസ്.കെ.മാണിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
ഫാ. ടോം ഉഴുന്നാലിലിന്‍റെ പുതിയ ഫോട്ടോയും വീഡിയോയും പുറത്തായ സാഹചര്യത്തിലാണ് നോട്ടീസ് നൽകുന്നത്. അദ്ദേഹം അവശനിലയില്‍ കഴിയുന്നതും ഭീകരര്‍ ഉപദ്രവിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നത്.
ഫാ. ടോമിന്‍റെ മോചനത്തിനായുള്ള ഇടപെടല്‍ തുടരുകയാണെന്നും മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് എം.പി ഇടപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.