കോഴിക്കോട്: സിമന്‍റ് ഉല്‍പാദനത്തിലെ പ്രധാന അസംസ്കൃത വസ്തുവായ ചുണ്ണാമ്പുകല്ല് അഥവാ ക്ളിങ്കര്‍ ഇറക്കുമതിയുടെ മറവില്‍ മലബാര്‍ സിമന്‍റ്സില്‍നിന്ന് കോടികള്‍ അടിച്ചുമാറ്റി. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍െറ (കെ.എസ്.ഐ.ഡി.സി) ഡയറക്ടറുടെ ഗള്‍ഫിലുള്ള കമ്പനിക്കാണ് ഇറക്കുമതി കരാര്‍ നല്‍കിയത്.
സ്വന്തമായി ചുണ്ണാമ്പുകല്ല് ഉല്‍പാദനമില്ലാത്ത കമ്പനി ഗള്‍ഫിലെ ഒരു സിമന്‍റ് കമ്പനിയില്‍നിന്ന് ക്ളിങ്കര്‍ വാങ്ങി കേരളത്തിലേക്ക് കയറ്റിയയക്കുകയായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സിമന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ടണ്ണിന് 2600 രൂപക്ക് നല്‍കുന്ന ചുണ്ണാമ്പുകല്ല് ടണ്ണിന് 2000 രൂപ വീതം അധികം കൊടുത്താണ് വാങ്ങിയത്. 60 കോടി രൂപ ചെലവഴിച്ച് ഒന്നേകാല്‍ ലക്ഷം ടണ്‍ ക്ളിങ്കര്‍ മൂന്നു കൊല്ലംകൊണ്ട് ഇറക്കുമതി ചെയ്തതായാണ് വിവരം.
മലബാര്‍ സിമന്‍റ്സിന്‍െറ ചേര്‍ത്തല പ്ളാന്‍റിലേക്കെന്നു പറഞ്ഞാണ് ഇറക്കുമതി നടത്തിയത്. അതില്‍ സിംഹഭാഗവും പിന്നീട് വാളയാറിലേക്കു കൊണ്ടുവന്നു. വാളയാറിലെ പണ്ടാരത്തു മലയില്‍ മലബാര്‍ സിമന്‍റ്സിനു സ്വന്തമായി ചുണ്ണാമ്പുകല്ല് ഖനി ഉണ്ടായിരിക്കെയാണ് ചേര്‍ത്തലക്കു വേണ്ടി ഇറക്കുമതി ചെയ്തു വാളയാറില്‍ എത്തിച്ചത്. വാളയാറിലെ ഖനിയില്‍നിന്നു കുഴിച്ചെടുക്കുന്ന ക്ളിങ്കര്‍ വാളയാറിലും ചേര്‍ത്തലയിലും പൂര്‍ണശേഷിയില്‍ സിമന്‍റ് ഉല്‍പാദനത്തിന് തികയും. രണ്ടു ഫാക്ടറികളിലുംകൂടി പ്രതിദിനം 1800 ടണ്‍ സിമന്‍റാണ് ഉല്‍പാദിപ്പിക്കാന്‍ കഴിയുക.
ഇതിനാവശ്യമായ ചുണ്ണാമ്പുകല്ല് വാളയാറിലുണ്ട്. അഥവാ വാളയാറില്‍നിന്ന് കുഴിച്ചെടുക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ സിമന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് ടണ്ണിന് 2600 രൂപ നിരക്കില്‍ വാങ്ങാന്‍ കഴിയും. ഇതു രണ്ടും പരിഗണിക്കാതെയാണ് ചുണ്ണാമ്പുകല്ല് ഗള്‍ഫില്‍നിന്ന് ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചത്.
ഇതിനു വഴിയൊരുക്കാന്‍ ചുണ്ണാമ്പുകല്ലിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ചു. അതിന്‍െറ പേരില്‍ ചേര്‍ത്തല ഫാക്ടറി അടച്ചിട്ടു. തുടര്‍ന്ന് ക്ളിങ്കര്‍ സപൈ്ള ചെയ്യാന്‍ ടെന്‍ഡര്‍ വിളിച്ചു.
രണ്ടു കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും കെ.എസ്.ഐ.ഡി.സി ഡയറക്ടറുടെ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഈ കമ്പനിയാകട്ടെ, ഉല്‍പാദകരല്ല, ഇടനിലക്കാരാണ്.
വാളയാറില്‍ സ്വന്തം നിലയില്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ വേണ്ടിവരുന്ന ചെലവിനെ അപേക്ഷിച്ച് ടണ്ണിനു 5000 രൂപ വീതമാണ് കൂടുതല്‍ കൊടുത്തത്. ചേര്‍ത്തല പ്ളാന്‍റിലേക്കെന്ന പേരില്‍ കൊച്ചി തുറമുഖത്ത് ഇറക്കിയ ചുണ്ണാമ്പുകല്ല് പിന്നീട് ലക്ഷങ്ങള്‍ കടത്തുകൂലി കൊടുത്ത് വാളയാറിലേക്ക് കൊണ്ടുവരുകയും
ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.