കലബുറഗി റാഗിങ്: അശ്വതി ആശുപത്രി വിട്ടു

എടപ്പാള്‍: കലബുറഗിയിലെ സ്വകാര്യ  നഴ്സിങ് കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എടപ്പാള്‍ കോലത്രക്കുന്ന് കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയെ(19)  ഡിസ്ചാര്‍ജ് ചെയ്തു. വൈകീട്ട് നാലോടെ ആശുപത്രിയില്‍ നിന്നും പോന്ന അശ്വതിയും കുടുംബവും വൈകീട്ട് ഏഴോടെ വീട്ടിലത്തെി.
റാഗിങ്ങിന്‍െറ ഭാഗമായി ടോയ്ലറ്റ് ക്ളീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളത്തിന് ഗുരുതര പൊള്ളലേറ്റ അശ്വതിയെ ജൂണ്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് കഞ്ഞിയുള്‍പ്പെടെ ദ്രവരൂപത്തിലുള്ള ആഹാരവും തിങ്കളാഴ്ച മുതല്‍ ഖര രൂപത്തിലുള്ള ആഹാരവും കഴിച്ചു തുടങ്ങിയതോടെയാണ് അശ്വതിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അന്വേഷണത്തിന്‍െറ ഭാഗമായി കര്‍ണ്ണാടക ഡിവൈ.എസ്.പി വി. ജാന്‍വി, സി.ഐ ശങ്കര്‍ ഗൗഡ പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അശ്വതിയെ ചികിത്സിച്ച ആശുപത്രികളിലും വീട്ടിലുമത്തെി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാസം ഒന്നാകാറായിട്ടും റിപ്പോര്‍ട്ട് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല. അതേസമയം, കേസില്‍ അറസ്റ്റിലായ രണ്ടു വിദ്യാര്‍ഥിനികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കേസിലെ ഒന്നും രണ്ടും പ്രതികളായ ആതിര, ലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഹൈകോടതി കലബുറഗി ബെഞ്ചിനു മുമ്പാകെ ജാമ്യാപേക്ഷ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.