പറവൂര്‍ പീഡനം: സി.ഐയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പറവൂര്‍ പീഡനക്കേസിലെ  68 ാം പ്രതിയായ തമിഴ്നാട് സ്പെഷല്‍ ബ്രാഞ്ച് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി.  മധുര മഹര്‍ തേവര്‍ സ്ട്രീറ്റില്‍ കെ.എസ്. ശക്തിവേലിന്‍െറ (42) ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. അന്വേഷണം പ്രാരംഭ ദിശയിലായതിനാലും പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാര്‍ ജാമ്യം നിരസിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് സുധീറും കേസിലെ അഞ്ചാം പ്രതി ജോസഫും ചേര്‍ന്ന് 17 ാം പ്രതിയായ മണികണ്ഠന്‍ സ്വാമിക്ക് പാറശാലയില്‍വെച്ച് പെണ്‍കുട്ടിയെ കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് സി.ഐ പിടിയിലായത്. മണികണ്ഠന്‍ സ്വാമി നല്‍കിയ കുറ്റ സമ്മതമൊഴിയത്തെുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സി.ഐക്കെതിരെ അന്വേഷണം ആരംഭിക്കുകയും ജൂണ്‍ 22 ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. തനിക്ക് തോക്ക് ലൈസന്‍സ് അനുവദിക്കാന്‍ വേണ്ടി പെണ്‍കുട്ടിയെ ശക്തിവേലിന് കാഴ്ചവെച്ചുവെന്നാണ് മണികണ്ഠസ്വാമി നല്‍കിയ കുറ്റസമ്മത മൊഴി. എന്നാല്‍, ഈ മൊഴി കളവാണെന്നും തോക്കിന് ലൈസന്‍സ് നല്‍കാനുള്ള അപേക്ഷയില്‍ പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയതിലുള്ള വൈരാഗ്യം നിമിത്തം മണികണ്ഠ സ്വാമി തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നുമാണ് ശക്തിവേല്‍ കോടതിയില്‍ വാദിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.