കോട്ടായി (പാലക്കാട്): ജില്ലയില്‍ ആദ്യമായി ഡിഫ്തീരിയ രോഗം കോട്ടായിയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച കോട്ടായി അയ്യംകുളത്തെ 62കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം ബാധിച്ചയാള്‍ ഒരാഴ്ച മുമ്പ് പഴമ്പാലക്കോട്ടെ ഒരു ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരായിരുന്നു. ഇവരില്‍നിന്ന് ഇദ്ദേഹത്തിലേക്ക് പകര്‍ന്നതാവാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
രോഗബാധയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ളെന്നും അയ്യംകുളത്തും പരിസരത്തും ബോധവത്കരണത്തിനും പ്രതിരോധ കുത്തിവെപ്പിനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍
പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉടന്‍ വാക്സിന്‍ എത്തിക്കും. പഴമ്പാലക്കോട് ചടങ്ങില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും രോഗബാധയുണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധി
ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.