തിരുവനന്തപുരം: ദക്ഷിണ സുഡാനില്‍നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിയവര്‍ക്ക് നാട്ടിലേക്ക് റെയില്‍വേ സൗജന്യ യാത്ര ഒരുക്കി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് കേരള, നേത്രാവതി, ഐലന്‍ഡ്, ശബരി എക്സ്പ്രസുകളില്‍ യാത്രാസൗകര്യം ഒരുക്കിയത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്.എസ്. ജഗന്നാഥന്‍, ഐ.ആര്‍.ടി.സി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സാം ജോസഫ് എന്നിവരുടെ നേതൃത്വത്തിലെ റെയില്‍വേ ഉദ്യോഗസ്ഥരുടെ സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയാണ് യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. അതത് സംസ്ഥാനങ്ങളിലേക്കുള്ള സൗജന്യ റിസര്‍വ് ടിക്കറ്റും ട്രെയിന്‍ പുറപ്പെടുന്നതുവരെ താമസസൗകര്യവും ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.