Posted On
date_range Updated On
date_range അമീറുൽ ഇസ് ലാമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
എറണാകുളം: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ കേസില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കോടതി കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.
അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, ശനിയാഴ്ച വൈകീട്ട് നാലര മണിവരെ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവിട്ടത്. കൊല്ലപ്പെട്ട ജിഷയുടെ വീടിന് സമീപത്തുവെച്ച് ആടിനെ ലൈംഗീക വൈകൃതത്തിന് ഇരയാക്കിയെന്നാണ് കേസ്.
അമീറിനെ വിശദമായി ചോദ്യം ചെയ്ത ശേഷം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തടത്താനാണ് പൊലീസ് തീരുമാനം. ആടിന്‍റെ ഉടമ നല്‍കിയ പരാതിയുെട അടിസ്ഥാനത്തിലാണ് പൊലീസ് അമീറിെനതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.