നീണ്ടകര: കൊല്ലത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. കരുനാഗപ്പള്ളി പുത്തൻതുറ സ്വദേശികളായ ഡാനി, ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്നു പേരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലം ശക്തികുളങ്ങരയിൽ ശക്തമായ കാറ്റിലും കോളിലും പെട്ടാണ് വള്ളം മുങ്ങിയത്. ട്രോളിങ് നിരോധമേർപ്പെടുത്തിയതിനാൽ ചെറിയ വള്ളങ്ങൾക്ക് മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ. ഇന്നലെ രാത്രി ഉണ്ണിക്കുട്ടൻ എന്ന വള്ളത്തിൽ പോയ സംഘമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവർ മറിഞ്ഞ വള്ളത്തിൽ പിടിച്ച് കിടക്കുകയായിരുന്നു. മരണപ്പെട്ടവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വള്ളം മറിഞ്ഞ സാഹചര്യത്തിൽ കൂടുതൽ വള്ളങ്ങൾ കടലിൽ നിരീക്ഷിച്ച് വരികയാണെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.