ഫാക്ടറികളും ഇന്‍ഡസ്ട്രിയല്‍ യൂനിറ്റുകളും തുടങ്ങുമ്പോള്‍ സര്‍ക്കാറില്‍ അറിയിക്കണം

മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ആരംഭിച്ച മുഴുവന്‍ ചെറുകിട ഫാക്ടറികളുടെയും ലൈസന്‍സ് ഫീസ് പൂര്‍ണമായി പിരിച്ചെടുക്കാന്‍ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി പുതുതായി അനുമതി നല്‍കുന്ന ഫാക്ടറികളുടെ കൃത്യമായ വിവരങ്ങള്‍ അനുമതി നല്‍കുന്ന മുറക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ അറിയിക്കണമെന്ന് ഗവ. സ്പെഷല്‍ സെക്രട്ടറി വി.കെ. ബേബി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കി.

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പാണ് ഫാക്ടറികളുടെ നികുതി പിരിച്ചെടുക്കുക. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്ക് ആനുപാതികമായ നികുതി സര്‍ക്കാറിലത്തെിയിട്ടില്ളെന്നത് ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. ലൈസന്‍സ് ഫീസ് ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയും സര്‍ക്കാറിന് വന്‍ നികുതിനഷ്ടം ഉണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിലെ വര്‍ധന കാരണം എല്ലായിടത്തും എത്തി പരിശോധിക്കാന്‍ കഴിയാറില്ളെന്നായിരുന്നു വീഴ്ചക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്‍െറ മറുപടി. സംസ്ഥാനത്തെ ചെറുതും വലുതുമായ ഫാക്ടറികളും ഇന്‍ഡസ്ട്രിയല്‍ യൂനിറ്റുകളും എവിടെയെല്ലാമുണ്ടെന്നതും വകുപ്പിന് അറിയില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് കരസ്ഥമാക്കിയാണിവ തുടങ്ങേണ്ടത്.

ലൈസന്‍സ് നല്‍കുന്ന മുറക്ക് യൂനിറ്റിനെപ്പറ്റി പൂര്‍ണവിവരം നല്‍കിയാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടര്‍ സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചത്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.