അങ്കമാലി:14കാരിയെ പട്ടാപ്പകല്‍ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 53കാരനായ ബാങ്ക് ജീവനക്കാരന്‍ പൊലീസ് പിടിയില്‍. ഞായറാഴ്ച ഉച്ചക്ക് കുത്തിയതോട് കവലയിലായിരുന്നു സംഭവം. എസ്.ബി.ഐ മൂഴിക്കുളം ശാഖയിലെ പ്യൂണായ കുന്നുകര കുത്തിയതോട് തച്ചില്‍ വീട്ടില്‍ ടി.എല്‍.ഫ്രാന്‍സിസാണ് പിടിയിലായത്.
കുട്ടിയെ പിന്നിലൂടെ ബലമായി കെട്ടിപിടിച്ചതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ കുഞ്ഞ് വാവിട്ട് കരഞ്ഞെങ്കിലും പിടിവിട്ടില്ല. രക്ഷപ്പെടാന്‍ കുതറിയ കുട്ടി തളര്‍ന്നവശയായി ഊര്‍ന്ന് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ബൈക്കിലത്തെിയ യുവാക്കളാണ് കുഞ്ഞിന് രക്ഷയായത്. യവാക്കളത്തെിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികുടി കൈകാര്യം ചെയ്ത ശേഷം പ്രതിയെ പുത്തന്‍വേലിക്കര പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നടുവിനും, കൈമുട്ടിനും മറ്റ് ശരീരഭാഗങ്ങളിലും കടുത്ത വേദന അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാവിന്‍െറ പരാതിയത്തെുടര്‍ന്ന് അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.മുഹമ്മദ്റിയാസിന്‍െറ നിര്‍ദ്ദേശപ്രകാരം ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ജി.ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എസ്.രാജേഷ്കുമാര്‍, ഇ.എ.അനില്‍രാജ്, വനതി സിവില്‍ പൊലീസ് ഓഫീസര്‍ കെ.എസ്.ദിവ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രാത്രിയില്‍ ഒളിഞ്ഞ് നോട്ടം, സ്ത്രീകളെ കടന്ന് പിടിക്കല്‍ തുടങ്ങിയ നിരവധി പരാതികളാണ് പ്രതിക്കെതിരെ നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയുള്ള പീഡന ശ്രമം തുടങ്ങി ഐ.പി.സി- 354, പോക്സോ -7, 8 എന്നീ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.