കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി കേരള കോൺഗ്രസ് മുഖപത്രം

കോട്ടയം: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശമുയര്‍ത്തി കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. ഒറ്റുകാരുടെ കൂടിയാട്ടം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

ബിജു രമേശിന്‍റെ മകളുടെ കല്യാണത്തിൽ പങ്കെടുത്ത രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും പരോക്ഷമായി ലേഖനത്തിൽ വിമർശിക്കുന്നു. കപട സൗഹാര്‍ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്‍റെ വേഷമാണെന്നും വിവാഹ വേദിയില്‍ ഒത്ത് കൂടിയവരെ കാണുമ്പേള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും ലേഖനത്തിൽ പറയുന്നു.

കെ.ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്ത് മുഷ്ടി ചുരുട്ടിക്കിട്ടിയ ഇടിയാണ്. പരസ്യമായി കുറ്റക്കാരനല്ലെന്ന് പറഞ്ഞെങ്കിലും ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുടുക്കി രാജിവെപ്പിക്കുകയായിരുന്നു. കെ.ബാബുവിനെതിരെ ഉയര്‍ന്ന 10 കോടി കോഴ ആരോപണത്തേക്കാള്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണം കടുത്താണെന്ന പ്രതീതി ഉണ്ടാക്കിയെന്നും ലേഖനം പറയുന്നു.

അതേസമയം ‘പ്രതിച്ഛായ’യില്‍ വന്ന മുഖപ്രസംഗത്തിലെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുകളല്ല എന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി പറഞ്ഞു. പ്രതിച്ഛായ സ്വതന്ത്ര പ്രസിദ്ധീകരണമാണെന്നും പ്രസിദ്ധീകരണങ്ങളില്‍ പലതരത്തിലുള്ള ലേഖനങ്ങളും വരും അവയെല്ലാം പാര്‍ട്ടിയൂടെ അഭിപ്രായങ്ങളായി പരിഗണിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തന്‍െറ മകന്‍െറ വിവഹ നിശ്ചയം രാഷ്ട്രീയ വിവാദമാക്കുന്നതില്‍ ദുഖമുണ്ടെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണെന്നും അതിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.