Posted On
date_range Updated On
date_range മാവേലി എക്സ്പ്രസിന്‍െറ എന്‍ജിനും കേടായി
കണ്ണൂര്‍: മാവേലി എക്സ്പ്രസിന്‍െറ എന്‍ജിനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കേടായി. ഇതോടെ വലിയ ട്രെയിനപകടം നടന്നുവെന്ന് കരുതിയ യാത്രക്കാര്‍ പരിഭ്രാന്തരായി. പുലര്‍ച്ചെ 5.25നാണ് തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് കണ്ണൂരില്‍ എത്തിയത്. സ്റ്റേഷനു സമീപമത്തെിയപ്പോള്‍ എന്‍ജിന്‍ തകരാറിലായി.
ട്രെയിനിന് സിഗ്നല്‍ ലഭിക്കാതായതോടെ ഷണ്ടിങ് അപകടം മറ്റെന്തെങ്കിലും അപകടത്തിന് കാരണമായോ എന്ന ആശങ്കയിലായി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. എന്നാല്‍, മാവേലിയുടെ എന്‍ജിന് തകരാറാണെന്ന് സ്ഥിരീകരിച്ചതോടെ ആശ്വാസമായി. പുലര്‍ച്ചെ ട്രെയിനപകടം നടന്നത് അറിഞ്ഞ യാത്രക്കാര്‍ കരുതിയത് ട്രാക്കില്‍ യാത്രക്കാരുമായി എത്തിയ വണ്ടി അപകടത്തില്‍പെട്ടുവെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.