യാത്രാ തടസത്തിനു പിന്നില്‍ ആസൂത്രിത നീക്കം- മഅ്ദനി

ബംഗളൂരു: ആറു വര്‍ഷങ്ങള്‍ക്കു ശേഷം പെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലത്തൊനായതില്‍ സന്തോഷമുണ്ടെന്ന് പി.ഡി.പി ചെയര്‍മാന്‍  അബ്ദുന്നാസിര്‍ മഅ്ദനി. കേസിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ല. സുപ്രീംകോടതി ജാമ്യമനുവദിച്ചിട്ടും താന്‍ കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ ചില ഭാഗങ്ങളില്‍നിന്ന് ഗൂഢനീക്കം നടന്നതായി  സംശയിക്കുന്നുവെന്നും മഅ്ദനി ആരോപിച്ചു.
പ്രതിസന്ധി നേരിട്ടപ്പോള്‍ ജാതിമതഭേദമന്യേ തനിക്കൊപ്പം ഉറച്ചുനിന്നവര്‍ ഏറെയുണ്ട്. അവരോടും  തനിക്കൊപ്പം നിലകൊണ്ട മാധ്യമപ്രവര്‍ത്തകരോടുമുളള കടപ്പാട് ഒരിക്കലും മറക്കാനാകില്ല. സുപ്രീംകോടതി കനിഞ്ഞതുകൊണ്ടു മാത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം റമദാന്‍ നാളില്‍ മാതാപിതാക്കള്‍ക്കൊപ്പം ഒത്തുകൂടാന്‍ കഴിഞ്ഞത്. അതിന് ദൈവത്തോട് നന്ദിപറയുന്നു.  തനിക്ക് പല അവസരങ്ങളിലും നീതി നിഷേധിക്കപ്പെടുകയാണ്. നീതികിട്ടാന്‍ ശബ്ദമുയര്‍ത്തുന്ന കേരളീയരോട് ഒട്ടേറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി 8.30 ഓടെയാണ് മഅ്ദനിയും കുടുംബവും നെടുമ്പാശേരിയിലത്തെിയത്. ഭാര്യ സൂഫിയ മഅ്ദനി, മക്കളായ ഉമര്‍ മുക്താര്‍, സലാഹുദ്ദീന്‍ അയ്യൂബി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.  8.45 ഓടെ പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മൈലക്കാട് ഷാ, മുജീബ് റഹ്മാന്‍, ജാഫറലി ദാരിമി, വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്‍റ് സമദ് നെടുമ്പാശ്ശേരി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് കര്‍ണാടക പൊലീസിന്‍െറയും കേരള പോലീസിന്‍െറയും കനത്ത ബന്തവസില്‍ പ്രത്യകം സജ്ജമാക്കിയ വാഹനത്തിലാണ് അദ്ദേഹം കൊല്ലത്തേക്ക് പോയത്.
കേരളത്തിലേക്കുള്ള യാത്രക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്ന വിമാനാധികൃതരുടെ നിലപാടിനെ തുടര്‍ന്ന് മഅ്ദനിയുടെ യാത്ര രാവിലെ തടസ്സപ്പെട്ടത്.
ബംഗളൂരുവില്‍ തിങ്കളാഴ്ച നിന്ന് 12.55 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനിയെ കയറ്റില്ളെന്ന അധികൃതരുടെ നിലപാടിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. ഇത് വിവാദമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥരത്തെി നടപടിയില്‍  ക്ഷമാപണം നടത്തുകയും വൈകീട്ട് 7.15 ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ പോകാമെന്ന് അറിയിക്കുകയുമായിരുന്നു. മഅ്ദനിയെ സ്വീകരിക്കാന്‍ അനുയായികള്‍ രാവിലെ മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

യാത്ര തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് മഅ്ദനിയുടെ കൂടെയുള്ള ബന്ധു മുഹമ്മദ് റജീബ് മാധ്യമങ്ങളെ അറിയിച്ചു. വിമാനാധികൃതരുടെ നടപടി സംശയാസ്പദമാണെന്നും അവര്‍ക്ക് പ്രത്യകേ താല്പര്യമുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ടിക്കറ്റും ബോര്‍ഡിങ് പാസും ലഭിച്ചപ്പോഴൊന്നും ഇക്കാര്യം വിമാനാധികൃതര്‍ തങ്ങളെ അറിയിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ, ഇന്‍ഡിഗോ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ നെടുമ്പാശേരിയിലെ ഇന്‍ഡിഗോ ഓഫീസ് ഉപരോധത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.
രോഗിയായ ഉമ്മയെ കാണാന്‍ നാട്ടില്‍ പോകുന്നതിന്  ബംഗളൂരുവിലെ വിചാരണ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മഅ്ദനി കേരളത്തിലത്തെുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്എട്ടു ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ വിചാരണ കോടതി അനുമതി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.