ഐ.ടി.ഡി.പി പുന:സ്ഥാപിക്കണം; ആദിവാസികള്‍ കോടതിയിലേക്ക്

തിരുവനന്തപുരം: അട്ടപ്പാടിയിലെ സംയോജിത പട്ടികവര്‍ഗ വികസന ഓഫിസ്  (ഐ.ടി.ഡി.പി)പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ ഹൈകോടതിയിലേക്ക്. തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ്  ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍  കക്ഷിചേരാന്‍ ആദിവാസി ഗോത്രമഹാസഭയും തീരുമാനിച്ചു.
കേരളത്തിലൊഴികെ രാജ്യത്ത് മറ്റൊരിടത്തും ഐ.ടി.ഡി.പിക്കുമേല്‍ ഗ്രാമവികസന വകുപ്പിന്‍െറ നിയന്ത്രണമില്ല. ആദിവാസികള്‍ക്കെതിരെ ഇത്തരമൊരു ഭരണഘടനാ ലംഘനം അട്ടപ്പാടിയില്‍ മാത്രമാണ്.
പട്ടികവര്‍ഗവകുപ്പിന്‍െറ പദ്ധതികള്‍ പരാജയപ്പെടുന്നതിന് കാരണങ്ങളിലൊന്ന് ഗ്രാമവികസന വകുപ്പിന്‍െറ ഇടപെടലാണ്. ആദിവാസി വികസന പദ്ധതികളുടെ ഫണ്ട് ഗ്രാമവികസന വകുപ്പ് വഴി വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അട്ടപ്പാടിയിലെ ഫണ്ട് ദുര്‍വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കോടതിയില്‍ ആവശ്യപ്പെടും.
ഊരുകൂട്ടത്തിന്‍െറ ശാക്തീകരണത്തിലൂടെ മാത്രമേ ആദിവാസികളുടെ വികസനം സാധ്യമാവുകയുള്ളൂവെന്നും അതിനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടും. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ക്ക് അങ്കണവാടി വഴി ഐ.സി.ഡി.എസ് നല്‍കിയിരുന്ന പാലും മുട്ടയും ഇപ്പോള്‍ ലഭിക്കുന്നില്ല. ഗ്രാമപഞ്ചായത്തിന് ഫണ്ടില്ളെന്നാണ് വിശദീകരണമെങ്കിലും പഞ്ചായത്തിന്‍െറ ആദിവാസി ഉപപദ്ധതി (ടി.എസ്.പി) ഫണ്ട് കഴിഞ്ഞവര്‍ഷവും 63 ശതമാനം ചെലവഴിച്ചിട്ടില്ല. കൃഷിവകുപ്പിന് 4.5 കോടി നല്‍കിയിട്ടും പാരമ്പര്യ കൃഷി ഒരിടത്തും നടന്നില്ല. അട്ടപ്പാടി മേഖലയില്‍ മാത്രമാണ് ആദിവാസി അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ 2014 വരെ
ഏതാണ്ട് 54 (53.80) കോടി ചെലവഴിച്ചിട്ടും കുട്ടിമരണം തുടരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള പോഷകാഹാരക്കുറവ് മൂലം വേണ്ടത്ര വളര്‍ച്ചയില്ലാതെയും മാസം തികയാതെയും പ്രസവിക്കുന്നതിനാലാണ് കുട്ടി മരണം സംഭവിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.