Posted On
date_range Updated On
date_range ഉസ്താദിന്‍െറ വരവും കാത്ത് അന്‍വാറിലെ മക്കള്‍
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിയുടെ വരവിന്‍െറ സന്തോഷത്തിലാണ് അദ്ദേഹം പടുത്തുയര്‍ത്തിയ അന്‍വാര്‍ശ്ശേരിയിലെ യതീംഖാനയിലെയും ഹിഫ്ള് കോളജിലെയും അന്തേവാസികള്‍. ഒരേ സമയം മഅ്ദനി ഇവര്‍ക്ക് ഉപ്പയും ഉസ്താദുമാണ്. 200ഓളം പേരാണ് ഇപ്പോള്‍ അന്‍വാര്‍ശ്ശേരിയില്‍ താമസിച്ച് ഭൗതിക-ആത്മീയ വിദ്യാഭ്യാസങ്ങള്‍ നേടുന്നത്. ഇവരില്‍ ഗണ്യമായൊരു പങ്കും അകാലത്തിലത്തെിയ അനാഥത്വം അനുഭവിക്കുന്നവരും. വിശുദ്ധ റമദാന്‍െറ അവസാന രാവുകളില്‍ മഅ്ദനി തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ചിന്ത ഇവരില്‍ സന്തോഷം നിറയ്ക്കുന്നു. അന്‍വാര്‍ സ്ഥാപനങ്ങള്‍ ആരംഭിച്ച കാലം മുതലേ മഅ്ദനിയുടെ പെരുന്നാള്‍ ഊണും പ്രാര്‍ഥനയും ആഘോഷങ്ങളുമെല്ലാം ഇവര്‍ക്കൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.