ഗസ്സയിലേക്ക് പെരുന്നാള്‍ സഹായവുമായി തുര്‍ക്കി കപ്പല്‍

അങ്കാറ: ഗസ്സയിലേക്ക് പെരുന്നാള്‍ സഹായവുമായി തുര്‍ക്കി കപ്പല്‍ ഇസ്രയേലിലെ അഷ്ദോദ് തുറമുഖത്തത്തെി. 10,000 ടണ്‍ അവശ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമാണ് കപ്പലിലത്തെിച്ചത്. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നിന്നാണ് ലേഡി ലെയ്ലെന്ന കപ്പല്‍ പുറപ്പെട്ടത്. തുർക്കിയുടെ തന്നെ 850 ട്രക്കുകളും ഇന്ന് ഗസയിലത്തെും. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തടസ്സങ്ങളില്ലാതെ തുര്‍ക്കി ഗസ്സക്ക് സഹായമത്തെിക്കുന്നതെന്നതിനാൽ തുര്‍ക്കിയുടെ നയതന്ത്ര വിജയം കൂടിയാണിത്.

2010ല്‍ ഗസയിലേക്ക് സഹായവുമായി പോയ തുർക്കി കപ്പല്‍ മാവി മര്‍മര്‍വരക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ 10 സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വഷളായ തുര്‍ക്കി- ഇസ്രായേല്‍ ബന്ധം കഴിഞ്ഞയാഴ്ച്ചയാണ് പുന:സ്ഥാപിച്ചത്.  ഗസക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്നതായിരുന്നു ഇസ്രായേലfനോട് തുര്‍ക്കി ഉന്നയിച്ച പ്രധാന ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.