മലപ്പുറം ജില്ലയില്‍ നാല് ഡിഫ്തീരിയ കേസുകള്‍ കൂടി

മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയയെന്ന് സംശയിക്കുന്ന നാല് കേസുകള്‍ കൂടി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ചെറുകാവില്‍ 21കാരിക്ക് വെള്ളിയാഴ്ച രോഗലക്ഷണങ്ങള്‍ കണ്ടത്തെിയിരുന്നു. ഇവരുടെ സഹോദരിയായ നാലര വയസ്സുകാരിയിലും ശനിയാഴ്ച ലക്ഷണങ്ങള്‍ പ്രകടമായി.
മൊറയൂര്‍, തേഞ്ഞിപ്പലം, കുറ്റിപ്പുറം എന്നിവിടങ്ങളിലും പുതുതായി ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു. നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
ചെറുകാവില്‍ രോഗലക്ഷണം കണ്ടത്തെിയ സഹോദരികള്‍ക്ക് ഒരു കുത്തിവെപ്പുപോലും എടുത്തിട്ടില്ല.
ശനിയാഴ്ചയിലെ നാല് കേസുകളോടെ ജില്ലയില്‍ ഇതുവരെ ഡിഫ്തീരിയ ബാധയുള്ളവരുടെ എണ്ണം രണ്ട് മരണമുള്‍പ്പെടെ 17 ആയി.
 പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.