കലബുറഗി റാഗിങ്: ജാമ്യാപേക്ഷയില്‍ വാദം കേട്ടുതുടങ്ങി

ബംഗളൂരു: കലബുറഗി നഴ്സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥി അശ്വതി റാഗിങ്ങിനിരയായ കേസില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥിനികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കലബുറഗി ജില്ലാ സെഷന്‍സ് കോടതി വെള്ളിയാഴ്ച വാദം കേട്ടുതുടങ്ങി. പ്രതിഭാഗത്തിന്‍െറ വാദം പൂര്‍ത്തിയായി. ശനിയാഴ്ച പ്രോസിക്യൂഷന്‍ വാദം തുടരും. അതേസമയം, കേസിലെ നാലാംപ്രതി ശില്‍പാ ജോസ് കേരള ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ എതിര്‍ക്കുമെന്ന് കലബുറഗി പൊലീസ് വ്യക്തമാക്കി. അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളിയാണ് കേസ് പരിഗണിക്കുന്നത്. ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര, മൂന്നാം പ്രതി കൃഷ്ണപ്രിയ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്.

വിദ്യാര്‍ഥിനികള്‍ പൊലീസില്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നു. ഇവര്‍ ഒരാഴ്ചയായി ജയിലില്‍ കഴിയുകയാണ്. സംഭവം നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടാണ് വിദ്യാര്‍ഥിനി പരാതിനല്‍കിയത്. ഇത് ദുരൂഹതയുണ്ടാക്കുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇതുമൂലമാണ് കുട്ടി ആത്മഹത്യക്കു ശ്രമിച്ചതെന്നും വിദ്യാര്‍ഥിനികള്‍ക്ക് ജാമ്യമനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അവിനാശ് ഉബ്ലവന്‍കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ സഫീര്‍ അഹമ്മദ് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു. റാഗിങ് കേസില്‍ ഇളവുനല്‍കുന്ന സമീപനം അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതി, ബന്ധുക്കള്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്ത ഡിവൈ.എസ്.പി എ.എസ്. ഝാന്‍വി കലബുറഗിയിലത്തെി കേസിന്‍െറ വിശദാംശങ്ങള്‍ പ്രോസിക്യൂഷനുമായി സംസാരിച്ചു.


അശ്വതിയുടെ ആരോപണങ്ങള്‍ തള്ളി വിദ്യാര്‍ഥിനികളുടെ അമ്മമാര്‍
ബംഗളൂരു: റാഗിങ്ങിനിരയാക്കിയെന്ന അശ്വതിയുടെ ആരോപണങ്ങള്‍ തള്ളി പ്രതികളുടെ അമ്മമാര്‍ രംഗത്ത്. ബലംപ്രയോഗിച്ച് വായിലേക്ക് ഫിനോയില്‍ ഒഴിപ്പിച്ചുവെന്ന അശ്വതിയുടെ മൊഴി കള്ളമാണ്. ഫിനോള്‍ കുടിച്ച് ആത്മഹത്യക്കുശ്രമിച്ച വിദ്യാര്‍ഥിയെ ആശുപത്രിയിലത്തെിച്ച് വേണ്ട സഹായങ്ങള്‍ നല്‍കുകയാണ് മക്കളുള്‍പ്പെടെയുള്ളവര്‍ ചെയ്തതെന്നും അറസ്റ്റിലുള്ള ലക്ഷ്മിയുടെയും ആതിരയുടെയും അമ്മമാര്‍ പറഞ്ഞു. അവധിക്കു നാട്ടിലത്തെിയ മക്കളെ പ്രിന്‍സിപ്പല്‍ തിരിച്ചുവിളിപ്പിക്കുകയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥിയെ ഫിനോള്‍ കുടിപ്പിച്ച കേസില്‍ മക്കള്‍ അറസ്റ്റിലായ വിവരം പിന്നീടാണ് അറിയുന്നത്. അശ്വതിയുമായി മക്കള്‍ നല്ല സൗഹൃദത്തിലായിരുന്നു. സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ഥികളായ ഇവര്‍ തമ്മില്‍ ശത്രുതയില്ലായിരുന്നു. മാനസികപ്രശ്നങ്ങള്‍ കാരണമാണ് അശ്വതി ആത്മഹത്യക്കു ശ്രമിച്ചതെന്നും ഇവര്‍ ആരോപിച്ചു.

ആത്മഹത്യാശ്രമമാക്കാന്‍ നീക്കമെന്ന് അശ്വതിയുടെ ബന്ധുക്കള്‍
കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ നഴ്സിങ് വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ സംഭവം ആത്മഹത്യാശ്രമമാക്കാന്‍ നീക്കം നടക്കുന്നതായി അശ്വതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി കുട്ടിയോട് റാഗിങ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചിരുന്നില്ളെന്നും കുടുംബ പശ്ചാത്തലത്തെകുറിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളെന്നും അശ്വതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. എടപ്പാളില്‍ ആദ്യം ചികിത്സിച്ചിരുന്ന ഡോക്ടര്‍ റാഗിങ്ങിനുശേഷമുള്ള മനോവിഷമംമൂലം കുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നതായി മൊഴി നല്‍കിയിരിക്കാന്‍ സാധ്യതയുണ്ടെന്നും അശ്വതിയുടെ അമ്മാവന്‍ പറഞ്ഞു. ആ സമയത്ത് അശ്വതി പരിക്ക് കൂടുതലുണ്ടാവില്ളെന്ന് കരുതി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പരാതിപ്പെടാന്‍ തീരുമാനിച്ചിരുന്നില്ല. കോളജിലേക്ക് തിരിച്ചുപോകാനും കരുതിയിരുന്നതായി അമ്മാവന്‍ പറഞ്ഞു. എന്നാല്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലത്തെിയതിനു ശേഷമാണ് അപകടത്തിന്‍െറ തീവ്രത കുടുംബത്തിന് മനസ്സിലായത്. ആത്മഹത്യാശ്രമമായിരുന്നെങ്കില്‍ എന്തുകൊണ്ട് കോളജ് അധികൃതരും മറ്റു കൂട്ടുകാരികളും നേരത്തെ അറിയിക്കാതിരുന്നെന്നും ബന്ധുക്കള്‍ ചോദിക്കുന്നു. ഇന്നേദിവസംവരെ കോളജ് അധികൃതര്‍ കുടുംബത്തെ ബന്ധപ്പെടാന്‍ തയാറായിട്ടില്ളെന്നും ബന്ധുക്കള്‍ പറഞ്ഞു.കലബുറഗി റോസ എ ഡിവിഷന്‍ ഡിവൈ.എസ്.പി എസ്. ജാന്‍വിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച റാഗിങ്ങിനിരയായി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെയും കുടുംബത്തിന്‍െറയും മൊഴിയെടുത്തിരുന്നു. അശ്വതിയെ മുമ്പ് പ്രവേശിപ്പിച്ച എടപ്പാളിലെ ആശുപത്രി അധികൃതരോട് ചൊവ്വാഴ്ച വിവരങ്ങള്‍ ചോദിച്ചറിയുകയും നാട്ടിലെ ബന്ധുക്കളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെത് ആത്മഹത്യാശ്രമമാണോ, റാഗിങ്ങാണോ എന്ന് പറയാനാവില്ളെന്നാണ് ഡിവൈ.എസ്.പി ബുധനാഴ്ച പറഞ്ഞിരുന്നത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.