പെട്രോളിന് ഹെല്‍മറ്റ്: ബൈവീലേഴ്സ് അസോസിയേഷന്‍ നിയമനടപടിക്ക്

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെയത്തെുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമീഷണറുടെ പരിഷ്കാരം അപ്രായോഗികമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബൈവീലേഴ്സ് അസോസിയേഷന്‍. സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുമെന്നും പ്രസിഡന്‍റ് കുരുവിള മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ എടുക്കും മുമ്പ് ചര്‍ച്ച നടത്തേണ്ടതായിരുന്നു. വകുപ്പ് മന്ത്രിയെങ്കിലും അറിഞ്ഞിരിക്കണം. ഏകപക്ഷീയമായി തീരുമാനമെടുത്തത്തില്‍ ഗതാഗത കമീഷണര്‍ക്ക് ഗൂഢലക്ഷ്യമുണ്ട്. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍െറ ഉത്തരവാദിത്തം ഇരുചക്രവാഹന ഉടമകള്‍ക്കാണെന്ന വാദം ബാലിശമാണ്.

ബോധവത്കരണവും ഗുണമേന്മയുള്ള ഹെല്‍മെറ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തണമെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി രാജന്‍ എ. മാത്യു, ഭാരവാഹികളായ സി. ശിവാനന്ദന്‍, സാമുവേല്‍ മാത്യു എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.