പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ രാഷ്ട്രീയാധിഷ്ഠിത നയം മൂലം മെഡിക്കല്‍ കോളജുകളില്‍ ആയിരത്തിലേറെ സീറ്റുകള്‍ നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. അന്തര്‍സംസ്ഥാന വിദ്യാഭ്യാസലോബിയെ സഹായിക്കാനാണ് സര്‍ക്കാറും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നതെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍, സര്‍ക്കാര്‍  നടപടിയില്‍ ഒരു കോളജിനുപോലും അംഗീകാരം നഷ്ടപ്പെട്ടിട്ടില്ളെന്ന് വി.എസ്. ശിവകുമാറിന്‍െറ അടിയന്തര പ്രമേയാനുമതി നോട്ടീസിന് മറുപടിയായി മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
ഇതില്‍ തൃപ്തരാകാതെ ഇറങ്ങിപ്പോയശേഷം മെഡിക്കല്‍ കോളജുകള്‍ നഷ്ടപ്പെട്ട ജില്ലകളിലെ പ്രതിപക്ഷ അംഗങ്ങള്‍ സഭ പിരിയുംവരെ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തി. യു.ഡി.എഫ് പ്രതിഷേധത്തോട് ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ യോജിച്ചില്ല.  അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാതെ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രം നടത്തിയ മുന്‍സര്‍ക്കാറിന്‍െറ നടപടികളാണ് സീറ്റുകള്‍ നഷ്ടമായ അവസ്ഥക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.