ന്യൂഡല്‍ഹി: കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്കിന് കോഴിക്കോട് താലൂക്കില്‍ പ്രവര്‍ത്തനാനുമതി നല്‍കിയ കേരള സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചു. ഉത്തരവിനെ ചോദ്യം ചെയ്ത് ജില്ലയിലെ 27 സഹകരണ ബാങ്കുകള്‍ നല്‍കിയ കേസില്‍ കേരള ഹൈകോടതി കാരശ്ശേരി ബാങ്കിന് അനുകൂലമായി വിധി നല്‍കിയിരുന്നു. ഇതിനെതിരെ ബാങ്കുകള്‍ നല്‍കിയ ഹരജി തള്ളിയ ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ആദര്‍ശ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി ശരിവെക്കുകയായിരുന്നു. ബാങ്കിനു വേണ്ടി കപില്‍ സിബല്‍, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.