ഹൈകോടതി ജഡ്ജിക്കെതിരെ ലോയേഴ്സ് യൂനിയന്‍


കൊല്ലം: സോളാര്‍ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരായ അപ്പീലിന്‍െറ പ്രാഥമിക പരിശോധനാ സമയത്ത് ഹൈകോടതി ജഡ്ജി ഗുരുതര പരാമര്‍ശങ്ങള്‍ നടത്തിയത് അനവസരത്തിലാണെന്ന് കേരള ലോയേഴ്സ് യൂനിയന്‍.കീഴ്കോടതി ഉത്തരവ് പരിശോധിക്കുമ്പോള്‍  ഓഫിസര്‍മാരെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹൈകോടതി ജഡ്ജിയുടെ നടപടിയില്‍ ദുരൂഹതയുണ്ട്.സോളാര്‍- ബാര്‍ കോഴ ക്കേസുകളില്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് ജഡ്ജിയുടെ ശവമഞ്ചമെടുത്ത് പടക്കം പൊട്ടിച്ച് ആക്ഷേപിക്കുന്നത്് അപമാനമാണ്.  ഉന്നത ബന്ധം പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുന്ന ഉത്തരവ് സ്റ്റേ ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. കമീഷനിലെ അഭിഭാഷകരെ വായ്നോക്കി എന്നു വിളിച്ച മന്ത്രി ഷിബു ബേബിജോണ്‍ മാപ്പുപറയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.