മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ ‘മാധ്യമം’ മലപ്പുറം യൂനിറ്റിലെ ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കറിന് ഒന്നാം സ്ഥാനം. 2015 മേയ് 19ന് മാധ്യമത്തില്‍ ‘പുഴയൊരു പൂണൂലായി’ എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ്. എം.കെ. സക്കീര്‍ ഹുസൈന്‍, ഷിഹാബ് വാലാസി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ്, കാലിക്കറ്റ് പ്രസ് ക്ളബിന്‍െറ മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രഫി അവാര്‍ഡ്, ട്രാവല്‍ ഡോട്ട് കോം മണ്‍സൂണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ്, സി.കെ. ജയകൃഷ്ണന്‍ സ്മാരക ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ കുന്നംകുളം കൊച്ചന്നൂരിലെ മറവഞ്ചേരി അബൂബക്കറിന്‍െറയും സുഹറയുടെയും മകനാണ്. ഭാര്യ: ഡോ. റോഷ്നി മുസ്തഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.