വിജിലൻസ് ജഡ്ജിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കെ.സുധാകരൻ

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിധി പറഞ്ഞ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരന്‍റെ രൂക്ഷ വിമര്‍ശം. ഒരു അഭിസാരികയുടെ വാക്കുകള്‍ വിശ്വസിച്ച് വിധി പറഞ്ഞ ജഡ്ജിയുടെ തലക്ക് സുഖമില്ലെന്ന് സുധാകരൻ പറഞ്ഞു.

വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളല്ല സരിത. ആ സരിതയുടെ വാക്കുകളും പത്രവാര്‍ത്തകളും വിശ്വസിച്ചാണ് ജഡ്ജി വിധി പറഞ്ഞത്. മുഖ്യമന്ത്രിയെ ഇങ്ങനെ പറയാന്‍ ജഡ്ജിക്ക് തലക്ക് അസുഖമുണ്ടോ?. അയാളുടെ മാനസികനില പരിശോധിക്കണം. ഉപ്പുതിന്ന ജഡ്ജി വെള്ളം കുടിക്കണം. ഈ ജഡ്ജി രാജിവെച്ച് പുറത്തുപോവുകയല്ല വേണ്ടത്. അദ്ദേഹത്തെ ജനങ്ങള്‍ പുറത്താക്കുകയാണ് വേണ്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.