Posted On
date_range Updated On
date_range ആര്‍.എസ്.എസ് നേതാക്കളും കുമ്മനവും ചര്‍ച്ച നടത്തി
തൃശൂര്‍: ആര്‍.എസ്.എസ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി രാംലാലും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും തൃശൂരില്‍ ചര്‍ച്ച നടത്തി. ആര്‍.എസ്.എസ് ജില്ലാ കാര്യാലയമായ കോട്ടപ്പുറം പ്രതാപ് നിവാസിലായിരുന്നു ചര്‍ച്ച. ബി.ജെ.പി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
ചര്‍ച്ചയെക്കുറിച്ച് നേതാക്കള്‍ പ്രതികരിച്ചില്ല. അതേസമയം, കുമ്മനത്തിന്‍െറ യാത്രയും അതിനോടുള്ള ബി.ജെ.പി നേതാക്കളുടെ നിലപാടും ചര്‍ച്ച ചെയ്തതായാണ് വിവരം. അമിത് ഷായുടെ കോട്ടയും സന്ദര്‍ശനവും എന്‍.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തതായി അറിയുന്നു. ചര്‍ച്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. സഹ കാര്യവാഹക് കൃഷ്ണഗോപാലും ആര്‍.എസ്.എസില്‍ ബി.ജെ.പിയുടെ ചുമതലയുള്ള പി. സന്തോഷും ചര്‍ച്ചയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.