യു.ഡി.എഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ്. നായരുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ യു.ഡി.എഫ് നേതാക്കളുടെ യോഗം ശനിയാഴ്ച ചേരും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലാണ് യോഗം. മന്ത്രിസ്ഥാനത്തുനിന്നുള്ള കെ. ബാബുവിന്‍െറ രാജി സ്വീകരിക്കണമോയെന്നും യോഗം ചര്‍ച്ച ചെയ്യും.   തൃശൂര്‍ വിജിലന്‍സ് കോടതിവിധി സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവ് ആശ്വാസകരമാണെങ്കിലും സരിതയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നാണ് മിക്ക ഘടകകക്ഷികളുടെയും അഭിപ്രായം. ആരോപണങ്ങള്‍  നിഷേധിച്ച് മാത്രം മുന്നോട്ടുപോകാനാവില്ളെന്നാണ് അവരുടെ പൊതുനിലപാട്. സരിതയുടെ ആരോപണങ്ങള്‍ കളവാണെങ്കില്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, മുന്നണി ഒറ്റക്കെട്ടായി ഉമ്മന്‍ ചാണ്ടിക്ക് പിന്നില്‍  ഉറച്ചുനില്‍ക്കുന്നെന്ന് പ്രഖ്യാപിക്കാനും ശനിയാഴ്ചത്തെ യോഗം തയാറാകും. ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന ചൂണ്ടിക്കാട്ടി ശക്തമായ പ്രചാരണപരിപാടികള്‍  സംഘടിപ്പിക്കാനുള്ള തീരുമാനവും ഉണ്ടാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.