വാക്കുകളിലൊതുക്കാനാവില്ല, കടല്‍കടന്നെത്തിയ ഈ സൗഹൃദം

ആയഞ്ചേരി: ഈ സഞ്ചാരിയും ഈ വഴികാട്ടിയും തമ്മിലുള്ള ബന്ധം വാക്കുകളിലൊതുങ്ങില്ല. സഞ്ചാരിയുടെ പേര് ഡിറിക് ഡിബൂര്‍. സ്വിറ്റ്സര്‍ലന്‍ഡിലെ സോളാത്തൂറിന്‍ സ്വദേശി. വഴികാട്ടി പയ്യോളിയിലെ സതീശന്‍ പിള്ള. കടല്‍ കടന്നത്തെിയ ഈ ബന്ധത്തിന് 15 വയസ്സായി. വരുന്ന മാര്‍ച്ച് 18ന് 70ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന ഈ സഞ്ചാരി ആരോഗ്യം അനുവദിച്ചാല്‍ അടുത്ത വര്‍ഷവും ദൈവത്തിന്‍െറ സ്വന്തം നാട്ടിലത്തെിച്ചേരുമെന്ന പ്രതീക്ഷയിലാണ്.

ഹോളണ്ടില്‍ ജനിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ കുടിയേറിയ ഡിറിക് ഡിബൂര്‍ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. 1972ലാണ് ആദ്യമായി ഇന്ത്യയിലത്തെിയത്. ഇതുവരെയായി നൂറോളം രാജ്യങ്ങള്‍ കണ്ടു. നല്ളൊരു വായനക്കാരന്‍ കൂടിയാണ്. തൊലി വെളുത്തവരെ സായിപ്പ് എന്ന് വിളിക്കുന്നതിനോട് ഇദ്ദേഹത്തിന് യോജിപ്പില്ല. എല്ലാ മനുഷ്യരും ഒന്നാണെന്നും നിറത്തിന്‍െറ പേരില്‍ അവര്‍ തമ്മില്‍ വലുപ്പച്ചെറുപ്പങ്ങളില്ളെന്നും അദ്ദേഹം  പറയുന്നു.

ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ സുഹൃദ് ബന്ധങ്ങളുള്ള ഡിറിക് ഡിബൂറിനെ 2011ല്‍ പയ്യോളിയില്‍ വെച്ചാണ് സതീശന്‍ പിള്ള ആദ്യമായി കാണുന്നത്. അതൊരു സൗഹൃദത്തിന്‍െറ തുടക്കമായി. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനും ചരിത്രത്തോടൊപ്പം സഞ്ചരിക്കാനും അവസരമൊരുക്കിയത് ഈ ബന്ധമായിരുന്നു. ഡിറിക്കുമായുള്ള ബന്ധം ഫോണിലും ഇ-മെയിലിലും സജീവമാണ്. 

കൊല്ലത്തുനിന്ന് കോഴിക്കോട്ടത്തെിയ പിള്ള 17ാം വയസ്സിലേ വഴികാട്ടിയുടെ കുപ്പായമണിഞ്ഞതാണ്. യൂനിവേര്‍സല്‍ ട്രാവല്‍സിലാണ് തുടക്കം. പിന്നീട് സ്വന്തം നിലയിലായി സേവനം. ഇപ്പോള്‍ 58 വയസ്സായി. ചെറുപ്പം മുതലേ വിവിധ സ്ഥലങ്ങള്‍ കാണാനും അവയുടെ ചരിത്രത്തിലൂടെ അലയാനും സാധിച്ചത്  മുതല്‍ക്കൂട്ടായി. വടകര പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഭാര്യയോടൊപ്പം പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്ന പിള്ള സഞ്ചാരികളത്തെുമ്പോള്‍ അവര്‍ക്ക് പുതിയ പാതകള്‍ തെളിയിക്കാന്‍ ഇതാ,  ഇറങ്ങുകയായി; അടുത്ത വര്‍ഷവും ഡിറിക് ഡിബൂറിനെ കാണാനാകുമെന്ന പ്രതീക്ഷയോടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.