ഉമ്മൻചാണ്ടിയും ആര്യാടനും ഇന്ന് അപ്പീല്‍ നല്‍കും

കൊച്ചി: സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും വെള്ളിയാഴ്ച ഹൈകോടതിയെ സമീപിക്കും. വിജിലന്‍സ് കോടതി ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും സുപ്രീംകോടതി ഉത്തരവുകളും ചട്ടങ്ങളും പാലിക്കാതെയാണ് ഈ ഉത്തരവെന്നും ചൂണ്ടിക്കാട്ടി വ്യക്തികളെന്ന നിലയില്‍ ഹൈകോടതിയെ സമീപിക്കാനാണ് നീക്കം.
സര്‍ക്കാര്‍ നേരിട്ട് അപ്പീല്‍ നല്‍കുന്നത് മറ്റുവ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് വ്യക്തിപരമായി ഹരജി നല്‍കാന്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും തമ്മില്‍ ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.