തിരുവനന്തപുരം: സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ ഉമ്മൻചാണ്ടി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. കെ..എം മാണിയും കെ.ബാബുവും രാജിവെക്കാനിടയായ സമാന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. തൊടുന്യായങ്ങൾ പറയാതെ മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദും ഉടൻ രാജിവെക്കണം. ഇല്ലെങ്കിൽ അതിരൂക്ഷമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കും. ഇവർ ഇനിയും അധികാരത്തിൽ തുടരുന്നത് ജനാധിപത്യ കേരളം അംഗീകരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.