സി.പി.ഐ ജനകീയയാത്ര നാളെമുതൽ

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ നേതൃത്വത്തിലെ ജനകീയയാത്ര ബുധനാഴ്ച ആരംഭിക്കും. 27ന് വൈകീട്ട് കാസർകോട്ടെ ഹൊസംഗഡിയിൽ  ജനറൽ സെക്രട്ടറി സുധാകര റെഡ്ഡി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.ഇ. ഇസ്മായീൽ, ബിനോയ് വിശ്വം, സി.എൻ. ജയദേവൻ എം.പി തുടങ്ങിയവർ സംബന്ധിക്കും. സത്യൻ മൊകേരിയാണ് ജാഥാ ഡയറക്ടർ. മുല്ലക്കര രത്നാകരനാണ് വൈസ് ക്യാപ്റ്റൻ.   

അഴിമതിയുടെ കാര്യത്തിൽ സർവകാല റെക്കോഡ് ഇട്ട സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സുസ്ഥിര വികസനത്തിൽ സി.പി.ഐക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇൻഫോപാർക് വിറ്റഴിക്കാനാണ് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്. എന്നാൽ, പ്രതിഷേധത്തെ തുടർന്നാണ് പൊതുമേഖലയിലാക്കിയത്. ഇപ്പോൾ 28800 പേരാണ് ജോലി ചെയ്യുന്നത്.  കൊട്ടിഘോഷിക്കുന്ന സ്മാർട്ട്0സിറ്റി പദ്ധതിയിൽ 33000 തൊഴിലവസരങ്ങളാണുള്ളത്.

വികസനത്തിെൻറ മുദ്രാവാക്യം ഉയർത്തുമ്പോൾ അത് ജനങ്ങളുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്തുവേണം. ‘മറ്റൊരു കേരളം സാധ്യമാണെ’ന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് അച്യുതമേനോൻ സെൻററിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.