ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

അങ്കമാലി: അങ്കമാലി ടൗണിൽ സിഗ്‌നലിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കോഴിക്കോട് സ്വദേശി ബിനേശ്വനാണ് (35) ഇന്ന് രാവിലെ 8.15ന്  ദേഹത്ത് ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്. എം.സി.റോഡില്‍ നിന്ന് ആലുവയിലേക്ക് തിരിയുകയായിരുന്ന ലോറിയുടെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയാണ് ബിനേശ്വന്‍ റോഡില്‍ വീണത്. അതേ ലോറി തന്നെ ദേഹത്ത് കയറിയിറങ്ങിയായിരുന്നു മരണം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അങ്കമാലി മഞ്ഞപ്രയിലെത്തിയ ബിനേശ്വന്‍ വീട് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വീട് നിര്‍മ്മാണത്തിനായി അയല്‍സംസ്ഥാന തൊഴിലാളികളെ തേടിയെത്തിയതിനിടെയായിരുന്നു അപകടം. അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം ഉച്ചക്ക് ശേഷം സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. ഭാര്യ: ലിസി. അങ്കമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.