മൈക്രോഫിനാന്‍സ് തട്ടിപ്പ് എസ്.ഐ.യു അന്വേഷിക്കും

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിന് (എസ്.ഐ.യു) കൈമാറാന്‍ സാധ്യത. തട്ടിപ്പിനിരയായവര്‍ വിവിധ ജില്ലകളിലാണുള്ളത്.
ഈ സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായ അന്വേഷണം വേണ്ടിവരും. എന്നാല്‍, ഏത് യൂനിറ്റിന് കൈമാറണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ ക്വിക് വെരിഫിക്കേഷനാണ് ഉദ്ദേശിക്കുന്നത്.
കാസര്‍കോട്, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ ഇരകളുള്ളത്. ഇവരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ഇതിന് പുറമെ മുന്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. വിജിലന്‍സ് അതിന് തയാറായില്ളെങ്കില്‍ ശ്രീനാരായണ ധര്‍മവേദി പ്രവര്‍ത്തകര്‍ തെളിവുകളുമായി വിജിലന്‍സിനെ സമീപിക്കുമെന്നും സൂചനയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT