ചന്ദ്രബോസിൻെറ ഭാര്യക്ക് സർക്കാർ ജോലി

തൃശൂർ: വ്യവസായി നിസാം കാറിടിച്ച് കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിൻെറ ഭാര്യ ജമന്തിക്ക് സർക്കാർ ജോലി. പൊതുമേഖലാ സ്ഥാപനമായ ഒൗഷധിയിൽ എൽ.ഡി ടൈപ്പിസ്റ്റായാണ് നിയമനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ചന്ദ്രബോസ് വധക്കേസിൽ നിസാം കുറ്റക്കാരനെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് ജമന്തിക്ക് ജോലി ലഭിച്ചതായ വാർത്ത വരുന്നത്.

ചന്ദ്രബോസ് മരണമടഞ്ഞയുടന്‍, അദ്ദേഹത്തിൻെറ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. തൃശൂരിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിക്കുകയും ചെയ്തു. ഇതിനിടെ കെ.എസ്.എഫ്.ഇയില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും വിദ്യാഭ്യാസ യോഗ്യത തടസ്സമായി.

തൃശൂരിലെ ഔഷധിയില്‍ ജോലി നല്‍കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ ചെയര്‍മാന്‍ ജോണി നെല്ലൂർ അറിയിച്ചിരുന്നു. ജോലി കിട്ടാതായപ്പോള്‍ ബാബു എം. പാലിശേരി എം.എല്‍.എ ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. ഔഷധിയുടെ ജില്ലാ ഓഫീസില്‍ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നല്‍കാനും തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാനും ബോര്‍ഡ് തീരുമാനിച്ചതായി മുഖ്യമന്ത്രി അന്ന് അറിയിച്ചിരുന്നു.

ചന്ദ്രബോസിൻെറ മരണത്തോടെ നിരാലംബരായ കുടുംബം ജമന്തി വീടുകളില്‍ പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.